Connect with us

Ongoing News

ചെന്നൈയെ തകർത്ത് ഡൽഹി

Published

|

Last Updated

ദുബൈ | യുവനിര കളിക്കാർ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 44 റൺസ് ജയം. 176 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 131 റൺസെടുക്കാനേ കഴിഞ്ഞുള്ളു. പൃഥ്വി ഷാ, റിഷഭ് പന്ത്, ശ്രേയസ് അയ്യർ, ശിഖർ ധവാൻ എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഡൽഹിയെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപണർ പൃഥ്വി ഷായാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. 43 പന്തിൽ ഒമ്പത് ഫോറും ഒരു സിക്‌സുമടക്കം 64 റൺസാണ് പൃഥ്വി നേടിയത്. പൃഥ്വി ഷായും ശിഖർ ധവാനും മികച്ച തുടക്കമാണ് ഡൽഹിക്ക് നൽകിയത്. 70 പന്തിൽ നിന്ന് 94 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

27 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 35 റൺസെടുത്ത ധവാനെ പീയുഷ് ചൗളയാണ് മടക്കിയത്. പിന്നീട് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർ – ഋഷഭ് പന്ത് കൂട്ടുകെട്ട് ഡൽഹിയുടെ സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 58 റൺസാണ് ഡൽഹി സ്‌കോർ ബോർഡിൽ ചേർത്തത്.
22 പന്തിൽ 26 റൺസെടുത്ത ശ്രേയസ് അയ്യരെ ഉഗ്രനൊരു ഡൈവിംഗ് ക്യാച്ചിലൂടെ ധോനി പുറത്താക്കുകയായിരുന്നു. 25 പന്തിൽ 37 റൺസെടുത്ത ഋഷഭ് പന്തും മൂന്ന് പന്തിൽ അഞ്ച് റൺസെടുത്ത മാർക്‌സ് സ്റ്റേയിനിസും പുറത്താകാതെ നിന്നു. ചെന്നൈക്ക് വേണ്ടി പീയുഷ് ചൗള രണ്ടും സാം കറൻ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ തുടക്കത്തിലെ അടിയറവ് പറഞ്ഞ പോലെയാണ് കളിച്ചത്. ഫാഫ് ഡുപ്ലെസി ഒഴികെ ചെന്നൈ നിരയിൽ കാര്യമായ ഒരു ചലനം ഉണ്ടായില്ല. 35 പന്തിൽ നാല് ഫോഫ് അടക്കം 43 റൺസാണ് സുപ്ലെസിയുടെ സംഭാവന. കേദാർ ജാദവ് 26 റൺസെടുത്തു. നേരത്തേ, ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം എസ് ധോനി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി ടീമിൽ പരുക്കേറ്റ അശ്വിന് പകരം അമിത് മിശ്രയാണ് കളിച്ചത്.

Latest