Connect with us

National

LIVE: ബാബരി ധ്വംസനം: ഗൂഢാലോചനക്ക് തെളിവില്ലെന്ന്; അഡ്വാനി അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യൻ മതേതരത്വത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായ ബാബരി മസ്ജിദ് തകർക്കപ്പെട്ട സംഭവം ആസൂത്രിതമല്ലെന്നും ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും ഉത്തർപ്രദേശിലെ പ്രത്യേക സിബിഐ കോടതി. എൽ കെ അഡ്വാനി അടക്കം 32 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. സി ബി ഐ കോടതി ജഡ്ജി സുരേന്ദ്രകുമാറാണ് 2000 പേജ് വരുന്ന വിധീപ്രസ്താവം വായിച്ചത്. 28 വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ കേസിൽ വിചാരണ കോടതി വിധി പ്രസ്താവിച്ചത്.

പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. പള്ളി പൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങളും കോടതി തള്ളി. ദൃശ്യങ്ങളുടെ നെഗറ്റീവ് ഹാജാരാക്കാൻ സാധിച്ചില്ലെന്ന് കോടതി പറഞ്ഞു.കേസ് തെളിയിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു.

ഡിസംബർ 6 ന് അപ്രതീക്ഷിത സംഭവങ്ങൾ നടക്കുമെന്ന് പ്രാദേശിക രഹസ്യാന്വേഷണ റിപ്പോർട്ട് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് ശ്രദ്ധിക്കാതെ പോയതായി കോടതി പറഞ്ഞു. അഡ്വാനിയും ജോഷിയും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്നും ജഡ്ജി ജറഞ്ഞു. കേസിലെ  32 പ്രതികളിൽ 26 പേരും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. എൽ കെ അദ്വാനി, എം എം ജോഷി, ഉമാ ഭാരതി എന്നിവർ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഹാജരായത്. നൃത്യ ഗോപാൽ ദാസ്, കല്യാൺ സിംഗ്, സതീഷ് പ്രധാൻ എന്നിവർ ഹാജരായിട്ടില്ല. കോടതിയിലും പരിസരത്തും അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

1992 ഡിസംബർ ആറിനാണ് ബാബരി മസ്ജിദ് അഡ്വാനിയുടെ രഥയാത്രയുടെ സമാപനത്തിൽ തകർക്കപ്പെട്ടത്. ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ്  രജിസ്റ്റർ ചെയ്തത്. മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ബി ജെ പി നേതാക്കൾക്കെതിരെ  ഗൂഢാലോചന കേസും മസ്ജിദ് തകർത്തിന് ക ർസേവകർക്കതിരെയുള്ള മറ്റൊരു കേസുമായിരുന്നു ഇത്. ഈ കേസ് പിന്നീട് സി ബി ഐക്ക് കൈമാറി. തുടർന്ന് സുപ്രീം കോടതി രണ്ടും ഒരുമിച്ച് ചേർത്ത് വാദം കേൾക്കാൻ വിധിച്ചു.

2017 ഏപ്രിലിലാണ് മുതിർന്ന ബി ജെ പി നേതാക്കളായ എൽ കെ അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ്  എന്നിവർക്കെതിരെയുള്ള ഗുഢാലോചനാ കേസും മസ്ജിദ് തകർത്തതിനുള്ള കേസും ഒരുമിച്ച് വാദം കേൾക്കണമെന്നും  രണ്ട് വർഷത്തിനുള്ളിൽ വാദം കേട്ട് വിധി പ്രസ്‌താവിക്കണമെന്നും ലക്‌നോയിലെ സി ബി ഐ കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകിയത്.അലഹാബാദ് ഹൈക്കോടതി ബി ജെ പി നേതാക്കൾക്കെതിരെയുള്ള ഗുഢാലോചന കുറ്റം ഒഴിവാക്കിയത്  സുപ്രീംകോടതി പുനഃ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, പി സി ഗൊസെ എന്നിവരടങ്ങിയ സുപ്രീംകോടതി ഞ്ചാണ്  ഗുഢാലോചന കുറ്റം പുനസ്ഥാപിച്ചത്. കേസിൽ പ്രതിദിന വാദം കേൾക്കണമെന്നും ജഡ്ജിയെ മാറ്റരുതെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. പിന്നീട് 2019  ആർ എഫ് നരിമാൻ അധ്യക്ഷനായ  ബഞ്ച് കേസുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച് ഒമ്പത് മാസത്തിനുള്ള വധി പ്രസ്താവിക്കണമെന്നു വിധിച്ചിരുന്നു. കേസിലെ വാദം കേൾക്കുന്ന ജ് ഡജിക്ക് വിരമിക്കുന്നതിനുള്ള സമയം നീട്ടി നൽകാനുള്ള ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐ പി സി 147, 153-എ ,  153-ബി , 295, 295-എ , 505  149, 120 ബി  എന്നിവയാണ്  പ്രതികൾക്ക് എതിരെ ചുമത്തിയിരുന്നത്. തുടർച്ചയായി വാദം കേട്ടാണ് കേസ് ഒടുവിൽ വിധി പറഞ്ഞത്.  ഇന്ത്യ ചരിത്രത്തിലെ കർത്ത അധ്യമായിട്ടാണ് ബാബരി മസ്ജിദിന്റെ തകർച്ച മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. അതേസമയം, ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സംബന്ധിച്ച കേസിൽ കഴിഞ്ഞ വർഷം സുപ്രീംകോടതി വിധി പ്ര്‌സ്താവിച്ചിരുന്നു. പള്ളി നിന്നിരുന്ന സ്ഥലം രാമക്ഷേത്രം നിർമിക്കുന്നതിനും മുസ് ലിംകങ്ങൾക്ക് പള്ളി നിർമിക്കാൻ അയോധ്യയിൽ മറ്റൊരുടത്ത് അഞ്ച് ഏക്കർ നൽകാനുമാണ് വിധിച്ചിരുന്നത്.

Latest