Connect with us

National

ബാബരി കേസ് നാള്‍വഴി ഇങ്ങനെ

Published

|

Last Updated

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പിന്നാലെ ഫൈസാബാദില്‍ രണ്ട് എഫ്‌ഐഎആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പള്ളി തകര്‍ത്ത കര്‍സേവകര്‍ക്ക് എതിരെയായിരുന്നു 197ാം നമ്പര്‍ എഫ്‌ഐആര്‍. 198ാം നമ്പര്‍ എഫ്‌ഐആര്‍ സംഘ്പരിവാര്‍ നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ബാല്‍ താക്കറെ, ഉമാ ഭാരതി തുടങ്ങി 49 പേര്‍ക്ക് എതിരെയായിരുന്നു.

1993 ഒക്‌ടോബര്‍ എട്ടിന് രണ്ട് കേസുകളും ഒരുമിച്ച് വിചാരണ ചെയ്യാന്‍ നിര്‍ദേശിച്ച് യുപി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കര്‍സേവര്‍ക്ക് എതിരെ ലക്‌നോ കോടതിയിലും സംഘ്പരിവഅര്‍ നേതാക്കള്‍ക്ക് എതിരെ റായ്ബറേലി കോടതിയിലുമായിരുന്നു കേസുകള്‍ ഉണ്ടായിരുന്നത്.

1993 ഒക്‌ടോബര്‍ പത്തിന് എല്‍ കെ അഡ്വാനി ഉള്‍പ്പെടെ ബിജെപി നേതാക്കളെ പ്രതിചേര്‍ത്ത് സിബിഐ രണ്ട് കേസുകളും ചേര്‍ത്ത് സംയുക്ത കുറ്റപത്രം സമര്‍പ്പിച്ചു. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു കുറ്റപത്രം.

2001 മെയ് നാലിന് എല്‍കെ അഡ്വാനി ഉള്‍പ്പെടെ 13 പേര്‍ക്ക് എതിരായ ഗൂഢാലോചനാ കുറ്റം റായ്ബറേലി കോടതി ഒഴിവാക്കി.

2013ല്‍ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ അഡ്വാനിക്ക് എതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് റായ്ബറേലി കോടതി പറഞ്ഞു. തുടന്ന് കേസില്‍ അലഹബാദ് ഹൈക്കോടതിയിലേക്ക്. ക്രമില്‍ ഗൂഢാലോചന കുറ്റം ഇല്ലാതെ വിചാരണ നടപടികള്‍ തുടര്‍ന്നു.

2010 മെയില്‍ അലഹാബാദ് ഹൈക്കോടതി എല്‍ കെ അഡ്വാനിയെ കുറ്റവിമുക്തനാക്കി. മെയ് നാലിന് ഗൂഢാചേലാചന കുറ്റം റദ്ദാക്കിയ റായ്ബറേിലി കോടതിയുടെ നടപടി ശരിവെക്കുകയായരുന്നു ഹൈക്കോടതി. റായ്ബറേലിയിലെ കോടതിയില്‍ കേസുകള്‍ വെവ്വേറെ വാദം കേള്‍ക്കാനും തീരുമാനം.

2011 ഫെബ്രുവരിയില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് സിബിഐ സുപ്രിം കോടതിയെ സമീപിച്ചു.

2017 ഏപ്രില്‍ 19ന് 2010ലെ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എല്‍കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും അടക്കം 12 പേര്‍ക്ക് എതിരായ ഗൂഢാലോചനാ കുറ്റം കോടതി പുനസ്ഥാപിക്കുകയും ചെയ്തു. കേസില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളും ലക്‌നൗവിലെ പ്രത്യേക കോടതി പരിഗണിക്കണമെന്നും രണ്ട് വര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

2017 മെയ് 21ന് സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ലക്‌നോ സിബിഐ കോടതി കേസില്‍ വാദം കേട്ടുതുടങ്ങി. കേസിലെ പ്രതികള്‍ ജാമ്യം തേടി കോടതിയില്‍ ഹാജരായി.

2020 മെയ് എട്ടിന് വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സുപ്രീം കോടതി മൂന്ന് മാസത്തേക്ക് കൂടി സമയം നീട്ടിനല്‍കി. ആഗസറ്റ് 31നുള്ളില്‍ വിചാരണ പൂര്‍ത്തീകരിക്കാന്‍ ആയിരുന്നു ഉത്തരവ്. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇത് പിന്നീട് സെപ്തംബര്‍ 30 വരെ നീട്ടുകയായിരുന്നു.

2020 സെപ്തംബര്‍ ഒന്നിന് കേസില്‍ അന്തിമവാദം പൂര്‍ത്തിയായി. സെപ്തംബര്‍ 16ന്, സെപ്തംബര്‍ 30ന് കേസില്‍ വിധി പറയുമെന്ന് ജഡ്ജി എസ് കെ യാദവ് അറിയിച്ചു.

600 രേഖകളാണ് അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ചത്. 351 സാക്ഷികളെ വിസ്തരിച്ചു. ബിജെപി നേതാക്കളായ 49 പേരും ലക്ഷക്കണക്കിന് വരുന്ന കര്‍സേവകരുമാണ് കേസിലെ പ്രതികള്‍.

Latest