Connect with us

First Gear

റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയാകാന്‍ ഹോണ്ട ഹൈനസ്സ് സി ബി 350 ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | റോയല്‍ എന്‍ഫീല്‍ഡിനുള്ള സ്വീകാര്യതക്ക് വെല്ലുവിളിയുയര്‍ത്തി ഹോണ്ട ഹൈനസ്സ് സി ബി 350 ഇന്ത്യന്‍ വിപണിയില്‍. 1.90 ലക്ഷമാണ് എക്‌സ്‌ഷോറൂം വില. അടുത്ത മാസത്തോടെ ഉപഭോക്താക്കളുടെ കൈകളിലെത്തും.

എല്‍ ഇ ഡി ഹെഡ് ലൈറ്റ്, സ്മാര്‍ട്ട് വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍ അടക്കമുള്ള ബൈക്ക്, ഡി എല്‍ എക്‌സ്, ഡി എല്‍ എക്‌സ് പ്രോ എന്നീ വകഭേദങ്ങളില്‍ ലഭിക്കും. വിവിധ ദുര്‍ഘട പാതകളിലൂടെ ഓടിക്കാന്‍ സൗകര്യപ്രദമാകുന്ന ബോഡിയാണ് ബൈക്കിന്റെതെന്ന് ഹോണ്ട അവകാശപ്പെടുന്നു.

നീണ്ട ഒറ്റ സീറ്റാണുള്ളത്. ആറ് നിറങ്ങളില്‍ ലഭിക്കും. 348.36 സി സി, സിംഗിള്‍ സിലിന്‍ഡര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ എന്നിവയുമുണ്ട്. എന്‍ജിനെ പൊതിയുന്ന അര്‍ധ ചട്ടക്കൂടുമുണ്ട്. അയ്യായിരം രൂപ അഡ്വാന്‍സ് കൊടുത്ത് ബൈക്ക് ബുക്ക് ചെയ്യാവുന്നതാണ്.

---- facebook comment plugin here -----

Latest