Connect with us

Ongoing News

കുടല്‍ അള്‍സര്‍ നേരത്തേ കണ്ടെത്താനുള്ള രീതി വികസിപ്പിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

Published

|

Last Updated

കൊല്‍ക്കത്ത | ബാക്ടീരിയ കാരണമായുണ്ടാകുന്ന കുടല്‍ അള്‍സര്‍ നേരത്തേ കണ്ടുപിടിക്കാനുള്ള മാര്‍ഗം വികസിപ്പിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കൊല്‍ക്കത്ത എസ് എന്‍ ബോസ് നാഷനല്‍ സെന്റര്‍ ഫോര്‍ ബേസിക് സയന്‍സസിലെ ശാസ്ത്രജ്ഞരാണ് കണ്ടുപിടുത്തത്തിന് പിന്നില്‍. ശ്വാസത്തില്‍ കാണപ്പെടുന്ന ബ്രീത്ത് പ്രിന്റ് എന്നുവിളിക്കപ്പെടുന്ന ബയോമാര്‍ക്കറുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുകയെന്ന് ശാസ്ത്ര- സാങ്കേതികവിദ്യാ വകുപ്പ് (ഡി എസ് ടി) അറിയിച്ചു.

മനുഷ്യന്‍ ഉച്ഛ്വസിക്കുന്ന വായുവിലടങ്ങിയ അര്‍ധ ഘന ജലത്തിലെ ഹെലികൊബാക്ടര്‍ പിലോറിയെ കണ്ടെത്താനുള്ള പുതിയ ബയോമാര്‍ക്കറെ ഈയടുത്ത് എസ് എന്‍ ബി എന്‍ സിയിലെ ഗവേഷക സംഘം കണ്ടെത്തിയിരുന്നു. മനുഷ്യ ഉച്ഛ്വാസ വായുവിലെ വിവിധ തരത്തിലുള്ള ജലാംശത്തെ സംബന്ധിച്ച് ശാസ്ത്രസംഘം പഠിച്ചു.

ഈ രീതിക്ക് ബ്രെതോമിക്‌സ് എന്നാണ് വിളിക്കുന്നത്. വായുവിലെ വിവിധ വാട്ടര്‍ ഐസോടോപ്പുകള്‍ കണ്ടുപിടിക്കാന്‍ സാധിക്കും. ഹെലികോബാക്ടര്‍ പിലോറി കാരണമായുണ്ടാകുന്ന വയറിലെ അണുബാധ നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരാവസ്ഥയിലാകും.

സാധാരണ ഈ അണുബാധ പരമ്പരാഗതമായ വേദനയുള്ള എന്‍ഡോസ്‌കോപി, ബയോപ്‌സി പരിശോധനയിലൂടെയാണ് കണ്ടുപിടിക്കുന്നത്. എന്നാല്‍, ഇവ നേരത്തേ കണ്ടുപിടിക്കാന്‍ പര്യാപ്തമല്ല. എന്നാല്‍, ഈ പോരായ്മക്ക് പരിഹാരമാണ് പുതിയ കണ്ടുപിടുത്തം. ഉച്ഛ്വാസവായുവിലെ ജലാശം ഉപയോഗിച്ച് അണുബാധ കണ്ടുപിടിക്കുന്ന രീതിയാണിത്.

Latest