Connect with us

Editors Pick

ഭൗതിക ശാസ്ത്ര നൊബേല്‍ ഈ കണ്ടുപിടുത്തങ്ങൾക്ക്

Published

|

Last Updated

റോജര്‍ പെന്റോസ്, റെയ്‌നാര്‍ഡ് ഗെന്‍സല്‍, ആന്‍ഡ്രിയ ഗെസ്

സ്റ്റോക്ക്‌ഹോം | പ്രപഞ്ചത്തിലെ വിചിത്ര പ്രതിഭാസമായ തമോഗര്‍ത്തെ സംബന്ധിച്ച അതിപ്രധാന കണ്ടുപിടുത്തങ്ങള്‍ക്കാണ് റോജര്‍ പെന്റോസ്, റെയ്‌നാര്‍ഡ് ഗെന്‍സല്‍, ആന്‍ഡ്രിയ ഗെസ് എന്നിവര്‍ ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടത്. തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിലേക്ക് നയിക്കുന്ന പൊതു ആപേക്ഷിക സിദ്ധാന്തം രൂപപ്പെടുത്തിയതിനാണ് റോജര്‍ പെന്റോസിന് അംഗീകാരം ലഭിച്ചത്.

നമ്മുടെ പ്രപഞ്ചത്തിന്റെ മധ്യത്തില്‍ നക്ഷത്രങ്ങളുടെ ഭ്രമണപഥത്തെ ആജാനുബാഹുവായ ഭാരമേറിയ കാണാനാകുന്ന വസ്തു നിയന്ത്രിക്കുന്നു എന്ന കണ്ടുപിടുത്തമാണ് ഗെന്‍സലും ഗെസും നടത്തിയത്. അത്യധികം ശക്തിയുള്ള തമോഗര്‍ത്തം എന്നുമാത്രമേ ഈയവസരത്തില്‍ അതിനെ വിളിക്കാനാകൂ.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തിന്റെ പ്രത്യക്ഷ ഫലമെന്നോണം മനസ്സിലായ തമോഗര്‍ത്തം നിലനില്‍ക്കുന്നു എന്നതിന് തെളിവായി അതിവിദഗ്ധ ഗണിതശാസ്ത്ര രീതിയാണ് പെന്റോസ് ഉപയോഗിച്ചത്. തമോഗര്‍ത്തങ്ങള്‍ നിലനില്‍ക്കുന്നതായി അന്ന് ഐന്‍സ്റ്റീന്‍ വിശ്വസിച്ചിരുന്നില്ല. ഐന്‍സ്റ്റീന്‍ അന്തരിച്ച് പത്ത് വര്‍ഷത്തിന് ശേഷം 1965 ജനുവരിയിലാണ് തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത് പെന്റോസ് തെളിയിച്ചത്.

തൊണ്ണൂറുകളുടെ ആദ്യ വര്‍ഷങ്ങളിലാണ് പ്രത്യേകം ജ്യോതിശാസ്ത്ര സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കി ഗെന്‍സലും ഗെസും തോമഗര്‍ത്ത ഗവേഷണങ്ങളില്‍ മുഴുകിയത്. നമ്മുടെ പ്രപഞ്ചത്തില്‍ മധ്യത്തിലുള്ള സഗിറ്റേറിയസ് (Sagittarius) എ* എന്ന മേഖല കേന്ദ്രീകരിച്ചായിരുന്നു പഠനം. ക്ഷീരപഥത്തിന് മധ്യത്തോട് ഏറെ അടുത്തുള്ള അതീവ പ്രകാശമുള്ള നക്ഷത്രങ്ങളുടെ ഭ്രമണപഥങ്ങള്‍ അതീവ കൃത്യതയോടെ ചിത്രീകരിച്ചു. രണ്ട് സംഘങ്ങളുടെയും ഗവേഷണത്തിന്റെ ഫലമായി, തമോഗര്‍ത്തമെന്ന ഉഗ്രവസ്തു പ്രപഞ്ചത്തിലുണ്ടെന്ന് മനസ്സിലാകുകയായിരുന്നു.

Latest