Connect with us

National

നടി റിയ ചക്രബര്‍ത്തി ജയില്‍ മോചിതയായി

Published

|

Last Updated

മുംബൈ | കാമുകന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ബോംബെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് നടി റിയ ചക്രബര്‍ത്തി ജയില്‍ മോചിതയായി. ബൈക്കുള ജയിലില്‍ നിന്ന് പുറത്തിറങ്ങിയ നടി ജുഹുവിലെ വീട്ടിലേക്ക് പോയി. ഒരു മാസത്തിന് ശേഷമാണ് ജയില്‍ മോചനം. നടിയുടെ വാഹനത്തെ മാധ്യമങ്ങള്‍ പിന്തുടരുന്നത് പോലീസ് വിലക്കിയിട്ടുണ്ട്.

അതേസമയം, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്ത റിയയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ബുധനാഴ്ച തള്ളിയിരുന്നു. പ്രത്യേക നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന് ഡിപിഎസ്) കോടതി നിര്‍ദേശപ്രകാരം ഒക്ടോബര് 20 വരെ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.

ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് റിയ ചാക്കോയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്‌ഡെ പറഞ്ഞു. സത്യവും നീതിയും വിജയിച്ചുവെന്നും റിയയുടെ അറസ്റ്റും കസ്റ്റഡിയും നിയമപരമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest