Connect with us

Ongoing News

താളം തെറ്റുന്ന മനസ്സും ജീവിതവും

Published

|

Last Updated

ആധുനിക ജീവിതശൈലിയുടെ സമ്മർദങ്ങൾമൂലം സമൂഹത്തിലും കുടുംബവ്യവസ്ഥയിലും നിരവധി പ്രശ്‌നങ്ങൾ ഇന്ന് കേരളത്തിലുണ്ട്. കേരളത്തിൽ മാനസികാരോഗ്യം നഷ്ടപ്പെടുന്നവരുടെ വർധനവിന് നിരവധി ഘടകങ്ങളുണ്ട്. വിഷാദം, മദ്യപാനം, ആത്മഹത്യാപ്രവണത, മയക്കുമരുന്നുകളോടുള്ള ആസക്തി, അമിത ഉത്കണ്ഠ, നിത്യജീവിതത്തിലെ സംഘർഷങ്ങൾ, വ്യക്തിബന്ധങ്ങളിലെ സംശയം, പെരുമാറ്റ വൈകല്യം തുടങ്ങിയ രോഗാവസ്ഥയിലകപ്പെടുന്നവരുടെ എണ്ണം കേരളത്തിൽ വർധിച്ചുവരികയാണ്. േകരളത്തിലെ ആത്മഹത്യയുടെ കാരണങ്ങൾ പരിശോധിക്കുമ്പോൾ പ്രധാനമായും മാനസിക സംഘർഷങ്ങളാണ്.

മനോരോഗികളെ ചികിത്സിക്കാൻ സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, സൈക്യാട്രിക് നേഴ്‌സ്, റീഹാബിലിറ്റേഷൻ സ്‌പെഷ്യലിസ്റ്റ് എന്നിവരടങ്ങുന്ന ഒരു വിദഗ്ധ ടീമിന്റെ സേവനം അനിവാര്യമാണ്.

മാനസികരോഗ ചികിത്സയിൽ ഔഷധ ചികിത്സപോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് പുനരധിവാസ ചികിത്സ. നിർഭാഗ്യവശാൽ പുനരധിവാസ ചികിത്സക്ക് നമ്മുടെ നാട്ടിൽ അത്രയധികം പ്രചാരം കൈവന്നിട്ടില്ല. മാനസികരോഗിയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും പുനരധിവാസം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ മാനസികരോഗ ചികിത്സ നൽകുന്ന എല്ലാ കേന്ദ്രങ്ങളിലും ഇത്തരം പുനരധിവാസകേന്ദ്രങ്ങൾ കൂടി ആരംഭിക്കേണ്ടതിന്റെ പ്രസക്തി ഏറെയാണ്. മാനസികരോഗികളുടെ പ്രശ്‌നങ്ങൾ പരസ്പരം പങ്കുവെക്കാനും സഹായിക്കാനും സമൂഹത്തിൽ ഇവരോടുള്ള അവജ്ഞ അവസാനിപ്പിക്കാനും പൊതുജനങ്ങളെ ബോധവത്കരിക്കാനും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും അവരുടെതായുള്ള ഒരു കൂട്ടായ്മ സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

വിദേശ രാജ്യങ്ങളിൽ National Alliance for Mentally Ill (NAMI), World Federation for Mental Health (WFMH) തുടങ്ങി പല സംഘടനകളും ഈ രംഗത്തുണ്ട്. മദ്രാസ്സിൽ സ്‌കാർഫ് (SCARF), ബംഗളൂരുവിൽ Richmond Fellowship എന്നീ സംഘടനകൾ ഇന്ത്യയിലും മാനസികരോഗികൾക്ക് ആശ്വാസകരമായ രീതിയിൽ നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

Latest