Connect with us

Business

സാമ്പത്തിക നാെബേൽ യുഎസ് സാമ്പത്തിക വിദഗ്ധരായ പോൾ മിൽഗ്രോമിനും റോബർട്ട് വിൽസണും

Published

|

Last Updated

സ്റ്റോക്ക്ഹോം | സാമ്പത്തക ശാസ്ത്രത്തിനുളള ഈ വർഷത്തെ നൊബേൽ പുരസ്കാരത്തിന് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ പോൾ മിൽഗ്രോം, റോബർട്ട് വിൽസണ് എന്നിവർ അർഹരായി. വാണിജ്യ ലേലവുമായി ബന്ധപ്പെട്ട പ്രവര് ത്തനങ്ങൾക്കാണ് പുരസ്കാരം.

ലേല സിദ്ധാന്തത്തിൻെറ പരിഷ്കരണവും‌ പുതിയ ലേല ഫോർമാറ്റുകളുടെ കണ്ടുപിടിത്തങ്ങളും കണക്കിലെടുത്താണ് ഇരുവർക്കും പുരസ്കാരം നൽകുന്നതെന്ന് ജൂറി പറഞ്ഞു. അവരുടെ കണ്ടെത്തലുകൾ ലോകമെമ്പാടുമുള്ള വിൽപ്പനക്കാർക്കും ഉപഭോക്താക്കൾക്കും നികുതിദായകർക്കും ഏറെ പ്രയോജനം ചെയ്തതായും ജൂറി വിലയിരുത്തി. ഇവർ വികസിപ്പിച്ചെടുത്ത ലേല ഫോർമാറ്റുകൾ റേഡിയോ ഫ്രീക്വൻസികൾ, മത്സ്യബന്ധന ക്വോട്ടകൾ, വിമാനത്താവള ലാൻഡിങ് സ്ലോട്ടുകൾ എന്നിവ വിൽക്കാൻ ഉപയോഗിച്ചിട്ടുണ്ട്.

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിന്റെ സെക്രട്ടറി ജനറലായ ഗോരൺ ഹാൻസൺ സ്റ്റോക്ക്ഹോമിൽ വെച്ചാണ് നൊബേൽ ജേതാക്കളെ പ്രഖ്യാപിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം നേരിടുന്ന ഒരു സമയത്താണ് ഇത്തവണത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനങ്ങൾ.