Connect with us

Educational News

പ്ലസ് വൺ: സ്‌കോൾ കേരളയിൽ അപേക്ഷ സ്വീകരിച്ച് തുടങ്ങി

Published

|

Last Updated

മലപ്പുറം | സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് അപേക്ഷ സ്വീകരിക്കൽ തുടങ്ങിയതോടെ സ്‌കോൾ കേരള വഴി ഓപൺ റഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ അപേക്ഷ സ്വീകരിക്കൽ നടപടികളും ആരംഭിച്ചു. ഈ മാസം 10 മുതലാണ് അപേക്ഷ സ്വീകരിക്കൽ തുടങ്ങിയത്. അപേക്ഷ നൽകേണ്ട അവസാന തീയതി അധികൃതർ പ്രഖ്യാപിച്ചിട്ടില്ല. ഓപൺ റഗുലർ വിഭാഗത്തിൽ സയൻസ് ഗ്രൂപ്പിൽ ഉൾപ്പെടെ രജിസ്റ്റർ ചെയ്യാം. കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പ്രൈവറ്റ് രജിസ്റ്റേഷന് അപേക്ഷ സ്വീകരിക്കും.

സ്‌പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ ഹയർ സെക്കൻഡറി കോഴ്‌സ് ഒരിക്കൽ വിജയിച്ച വിദ്യാർഥിക്ക് മുൻ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാതെ പുതിയ സബ്‌ജക്ട് കോമ്പിനേഷൻ തിരഞ്ഞെടുത്ത് നിബന്ധനകളോടെ അപേക്ഷിക്കാം.

---- facebook comment plugin here -----

Latest