Ongoing News
കഥപറഞ്ഞും പ്രസംഗിച്ചും മാഹിൻ ബാസ് നേടിയത് ഇരട്ടിമധുരം

കോഴിക്കോട് | ഓൺലൈൻ കാലത്തെ ആദ്യ സാഹിത്യോ ത്സവിൽ ജൂനിയർ വിഭാഗം മലയാള പ്രസംഗം കഥപറയൽ മത്സരത്തിൽ ഒന്നാമതെത്തി കൊല്ലം ജില്ലയിൽ നിന്ന് പങ്കെടുത്ത മാഹിൻ ബാസ്. മൂന്നാം തവണയാണ് മാഹിൻ സംസ്ഥാന സാഹിത്യോത്സവിലെത്തുന്നത്.
സ്‌കൂൾ കലോത്സവത്തിലും സ്ഥിരം മത്സരാർഥിയാണ് ഈ കൊച്ചു മിടുക്കൻ. മലപ്പുറം മഅ്ദിൻ ഹിഫ്‌ളുൽ ഖുർആൻ കോളജ് വിദ്യാർഥിയാണ്. പ്രഭാഷകനും കേരള മുസ്‌ലിം ജമാഅത്ത് കൊല്ലം ജില്ലാ സെക്രട്ടറിയുമായ എം കെ ഹംസ സഖാഫിയാണ് പിതാവ്. പിതാവിന്റെ കീഴിലാണ് മാഹിൻ പ്രഭാഷണ കല പരിശീലിക്കുന്നത്.
റമസാൻ മാസത്തിൽ മഴവിൽ ടിവിയിൽ 30 ദിവസത്തെ പ്രഭാഷണത്തിന് നേതൃത്വം നൽകിയത് മാഹിനായിരുന്നു.
ഹിഫ്‌ളും മെഡിസിനും ഒരുമിച്ചുകൊണ്ടുപോകുകയും സിവിൽ സർവീസിലെ ഉന്നത തസ്തികയിലേക്കെത്തുകയുമാണ് മാഹിന്റെ കരിയർ ലക്ഷ്യം. സലീമയാണ് മാതാവ്. ശമ്മാസ് അഹ്‌മദ്, ഹാഫിള് സ്വഫ്‌വാൻ അഹ്‌മദ് എന്നിവർ സഹോദരന്മാരാണ്.