Kozhikode
ഇഞ്ചോടിഞ്ച്: സാഹിത്യോത്സവിൽ മലപ്പുറം ഈസ്റ്റ് ജില്ല മുന്നിൽ
കോഴിക്കോട് | എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ആവേശകരമായ അന്ത്യത്തിലേക്ക്. 55 മത്സരഫലങ്ങൾ അറിയുമ്പോൾ മലപ്പുറം വെസ്റ്റ്, മലപ്പുറം ഈസ്സ് ജില്ലകളുടെ ഇഞ്ചോടിഞ്ച് മത്സരം. മലപ്പുറം ഈസ്റ്റ് 248 പോയിന്റുകളുമായി ഒന്നാമതും മലപ്പുറം വെസ്റ്റ് 231 പോയിന്റുകളുമായി തെട്ടുപിന്നിലുമുണ്ട്. 180 പോയിന്റുകളുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.
കൊവിഡ് കാലത്തെ കേരളത്തിലെ ഏറ്റവും വലിയ കലോത്സവത്തിന്റെ മത്സരങ്ങളാരംഭിച്ച ആദ്യദിനത്തിൽ പത്ത് മത്സരങ്ങളുടെ ഫലം പുറത്തു വന്നതോടെ ദേശിംഗ നാടിന്റെ മുന്നേറ്റമായിരുന്നു. എന്നാൽ കൊല്ലം ജില്ലയെ പിന്നിലാക്കി മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ദിനമായിരുന്നു ഇന്ന്. 15 ഫലങ്ങൾ പുറത്തു വന്നതോടെ മലപ്പുറം ഈസ്റ്റ് ഒന്നാമതും മലപ്പുറം വെസ്റ്റ് രണ്ടാമതും എത്തിയിരുന്നു. മൂന്നാം സ്ഥാനത്തായിരുന്ന കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ മലപ്പുറം ഈസ്റ്റ് ജില്ല മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കൊറോണ കാലത്തെ പുതിയ ക്രമത്തിലും കലാപ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കാതെ സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകള്‍ ഉപയോഗിച്ചാണ് ഇത്തവണത്തെ സാഹിത്യോത്സവ് നടക്കുന്നത്. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും, ഗ്രന്ഥകാരനുമായ കാഞ്ച ഐലയ്യയാണ് സാഹിത്യോത്സവിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കൊവിഡ് കാലത്തെ കേരളത്തിലെ ഏറ്റവും വലിയ കല, സാഹിത്യ മത്സരമായ എസ് എസ് എഫ് സാഹിത്യോത്സവ് രണ്ടു മാസം കൊണ്ടാണ് ബ്ലോക്ക്, യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ല, സംസ്ഥാന മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. യൂനിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളാണ് സാഹിത്യോത്സവിന്റെ ഭാഗമായത്. കേരളത്തിലെ പതിനാലുജില്ലകളിലും, തമിഴ് നാട്ടിലെ നീലഗിരി ജില്ലയിലുമായി സംവിധാനിച്ച പതിനഞ്ച് സ്റ്റുഡിയോകളില്‍ കോവി ഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ സംസ്ഥാന സാഹിത്യോത്സവില്‍ മത്സരിക്കുന്നുണ്ട്. കോഴിക്കോട്ടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് മത്സരങ്ങള്‍ നിയന്ത്രിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ലൈവായി പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്.
മത്സരാവേശവും, ആസ്വാദന ഭംഗിയും ഒട്ടും ചോരാതെ പരിപാടികള്‍ ശ്രോതാക്കളിലെത്തിക്കാനുള്ള സംവിധാനങ്ങളും, സങ്കേതങ്ങളും സംഘാടക സമിതിതയ്യാറാക്കിയിട്ടുണ്ട്. ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, സീനിയര്‍, ജനറല്‍, എന്നീ വിഭാഗങ്ങളിലും, കാമ്പസുകള്‍ തമ്മിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്. പരമ്പരാഗത മുസ് ലിം കലകള്‍ക്കൊപ്പം, പ്രസംഗം, ഗാനം, ചിത്രരചന, ഡിജിറ്റല്‍ ഡിസൈനിംഗ്, കാലിഗ്രഫി, സോഷ്യല്‍ ട്വീറ്റ് എന്നിവയും ഫാമിലി കൊളാഷ്, ഡോക്യുമെന്റി റി, സ്റ്റാറ്റസ് വീഡിയോ, പ്രൊജക്ട്, സര്‍വ്വേ ടൂള്‍, ഫാമിലി മാഗസിന്‍ തുടങ്ങിയവയുടെ നിര്‍മാണങ്ങളടക്കം നൂറോളം മത്സര ഇനങ്ങളാണുള്ളത്. ഇന്ന് നടക്കുന്ന സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സി കെ റാശിദ് ബുഖാരിയുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും.കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും” എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, എസ്.എസ്.എഫ് സെക്രട്ടറിമാരായ സി.ആര്‍.കെ കുഞ്ഞുമുഹമ്മദ്, എം അബ്ദുര്‍ റഹ് മാന്‍, നിസാമുദ്ദീന്‍ ഫാളിലി, ഹാമിദലി സഖാഫി പ്രസംഗിക്കും.