Connect with us

Fact Check

FACT CHECK: തനിഷ്ഖ് പരസ്യത്തിനെതിരെ ജമാ മസ്ജിദ് ഇമാം ഫത്‌വ നല്‍കിയോ?

Published

|

Last Updated

ന്യൂഡല്‍ഹി | സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വിവാദമാക്കിയ തനിഷ്ഖ് ജ്വല്ലറിയുടെ പരസ്യത്തിനെതിരെ ഡല്‍ഹി ജമാ മസ്ജിദ് ശാഹി ഇമാം അഹ്മദ് ബുഖാരി ഫത്‌വ നല്‍കിയതായി വ്യാപക പ്രചാരണം. ശാഹി ഇമാമിന്റെയും തനിഷ്ഖ് പരസ്യത്തിന്റെയും ഫോട്ടോകള്‍ ചേര്‍ത്തുവെച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം.

അവകാശവാദം: തനിഷ്ഖിനെതിരെ ജമാ മസ്ജിദ് ഫത്‌വ പുറപ്പെടുവിക്കും. കാരണം, പരസ്യത്തിലെ സീമന്ത ചടങ്ങ് ഹിന്ദു സംസ്‌കാരമാണ്. ഇതുപോലെയുള്ള സംസ്‌കാരം മുസ്ലിംകള്‍ക്കില്ല. സംസ്‌കാരത്തെയും പാരമ്പര്യത്തെയും നിശ്ശബ്ദമായി നശിപ്പിക്കുകയും ഇസ്ലാം മതത്തെ ഉപദ്രവിക്കുകയുമാണ് തനിഷ്ഖ്.

യാഥാര്‍ഥ്യം: തനിഷ്ഖിനെതിരെ യാതൊരു ഫത്‌വയും നല്‍കിയിട്ടില്ലെന്ന് ശാഹി ഇമാം അറിയിച്ചു. ഇവിടെ ഫത്‌വ എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല. ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തനിഷ്ഖ് പരസ്യം പിന്‍വലിച്ചതിന് ശേഷം വൈസ് ശാഹി ഇമാം സയ്യിദ് ശബാന്‍ ബുഖാരി പരസ്യത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

 

ഏകത്വം ജ്വല്ലറി കളക്ഷന്‍സുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് തനിഷ്ഖ് ഇറക്കിയ പരസ്യമാണ് ഹിന്ദുത്വവാദികള്‍ വിവാദമാക്കിയത്. തുടര്‍ന്ന് പരസ്യം തനിഷ്ഖ് പിന്‍വലിച്ചിരുന്നു.