Connect with us

Covid19

ബിഹാര്‍ ഉപ മുഖ്യമന്ത്രിക്ക് കൊവിഡ്; എയിംസില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

സുശീല്‍ കുമാര്‍ മോദി

പാറ്റ്‌ന | ബിഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ പാറ്റ്‌നയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ വോട്ടെടുപ്പിന് ഒരാഴ്ച ശേഷിക്കെ മുന്നണികള്‍ പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഉപ മുഖ്യമന്ത്രി ആശുപത്രിയിലായത്.

നിലവില്‍ ആരോഗ്യ സ്ഥിതി സാധാരണ നിലയിലാണെന്നും ചെറുലക്ഷണങ്ങളാണുള്ളതെന്നും സുശീല്‍ കുമാര്‍ മോദി ട്വിറ്ററില്‍ അറിയിച്ചു. ഞായറാഴ്ച ബക്‌സറിലും ഭോജ്പൂരിലും മുഖ്യമന്ത്രി നിതീഷ് കുമാറുമൊത്തെ അദ്ദേഹം പ്രചാരണത്തിനെത്തിയിരുന്നു. ഇതുവരെ നാല് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഇരുവരും പങ്കെടുത്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് സുശീല്‍ കുമാര്‍ മോദി അവസാനമായി തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത്. ഈ പരിപാടിയില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് ഷാനവാസ് ഹുസൈന്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിരുന്നു.

Latest