Kozhikode
സീറത്തുന്നബി ഇന്റര്‍നാഷണല്‍ അക്കാദമിക് കോണ്‍ഫറന്‍സ്: പ്ലാന്‍ ഹബ്ബ് ലോഞ്ചിംഗ് നാളെ


സീറത്തുന്നബി ഇന്റര്‍നാഷണല്‍ അക്കാഡമിക് കോണ്‍ഫറന്‍സിന്റെ ഫണ്ട് ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹര്‍ വീമ്പൂര്‍ മൊയ്തീന്‍ കുട്ടി ഹര്‍ജിയില്‍ നിന്നും സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് | പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1495-ാം ജന്മദിനത്തിന്റെ ഭാഗമായി എസ് എസ് എഫ്
സംസ്ഥാന കമ്മിറ്റി നടത്തുന്ന സീറത്തുന്നബി ഇന്റര്‍നാഷണല്‍ അക്കാദമിക് കോണ്‍ഫറന്‍സ്
നവംബര്‍ 5, 6 തിയ്യതികളില്‍ ഓണ്‍ലൈനായി നടക്കും. നാലാമത് സീറത്തുന്നബിയുടെ പദ്ധതി
പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി മലപ്പുറം മഞ്ചേരിയിലെ ഹികമിയ്യ ക്യാമ്പസിലെ
കെംസില്‍ പ്ലാന്‍ ഹബ്ബിന്റെ ലോഞ്ചിംഗ് ഒക്ടോബര്‍ 26ന് രാവിലെ പത്തിന് നടക്കും. വിസ്ഡം
എഡ്യൂക്കേഷന്‍ ഫൗണ്ടേഷേന്‍ ഓഫ് ഇന്ത്യയും(വെഫി) കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക്
ഡിപ്പാര്‍ട്‌മെന്റും സംയുക്തമായി സഹകരിച്ചാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
പ്രവാചക ചരിത്രങ്ങളുടെ നവകാല വായനയും പ്രസക്തിയും ചര്‍ച്ച ചെയ്യുന്ന കോണ്‍ഫറന്‍സില്‍ പഠനം,
പ്രഭാഷണം, ആസ്വാദനം, പ്രകാശനം, സെമിനാര്‍ എന്നിവ നടക്കും. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികള്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ആഗോള ദേശീയ പണ്ഡിതന്മാരും ചരിത്രകാരന്മാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും വിവിധ സെഷനുകളില്‍ പങ്കെടുക്കും. ചരിത്രകാരനും മോയിന്‍കുട്ടിവൈദ്യര്‍ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി ചെയര്‍മാനും എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഫാറൂഖ് നഈമി അല്‍ ബുഖാരി ഡയറക്ടറുമായ ഡയറക്ടറേറ്റ് ബോര്‍ഡ് ആണ് കോണ്‍ഫറഫറന്‍സ് ഒരുക്കങ്ങള്‍ നടത്തുന്നത്.
സീറത്തുന്നബി ഇന്റര്‍നാഷണല്‍ അക്കാഡമിക് കോണ്‍ഫറന്‍സിന്റെ ഫണ്ട് ഉദ്ഘാടനം
എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹര്‍ വീമ്പൂര്‍ മൊയ്തീന്‍
കുട്ടി ഹര്‍ജിയില്‍ നിന്നും സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സീറത്തുന്നബി
ഇന്റര്‍നാഷണല്‍ അക്കാഡമിക് കോണ്ഫറന്‍സ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ശരീഫ് നിസാമി
അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സഫ്‌വാന്‍ കോട്ടുമല
സ്വാഗതവും കണ്‍വീനര്‍ ജാബിര്‍ സഖാഫി നന്ദിയും പറഞ്ഞു.