Connect with us

Malappuram

പ്രവാചക ജീവിതം മാനവിക മൂല്യങ്ങളുടെ ആവിഷ്‌കാരമാണ്: പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ

Published

|

Last Updated

സീറത്തു നബി ഇൻറർ നാഷണൽ അക്കാദമിക് കോൺഫറൻസിൻ്റെ പ്ലാൻ ഹബ് മഞ്ചേരി ഹികമിയ്യ ക്യാമ്പസിൽ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ നിർവഹിക്കുന്നു

മഞ്ചേരി | പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജീവിതം സമൂഹത്തിന് ഉത്തമ മാതൃകയും മാനവിക മൂല്യങ്ങളുടെ ആവിഷ്കാരവുമാണന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ പറഞ്ഞു. സീറത്തു നബി ഇൻറർ നാഷണൽ അക്കാദമിക് കോൺഫറൻസിൻ്റെ പ്ലാൻ ഹബ് മഞ്ചേരി ഹികമിയ്യ ക്യാമ്പസിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചക ജീവിതത്തിൻറെ ആദ്യന്ത്യം പരിശോധിച്ചു നോക്കിയാൽ മനുഷ്യ ജീവിതത്തിലെ സർവ്വ വിജയത്തിനും ആവശ്യമായ നിദാനമാണതെന്ന് നമുക്ക് മനസ്സിലാക്കാം. ഇരുപത്തിമൂന്ന് വർഷത്തെ പ്രയത്നത്തിന്റെ ഫലമായി പ്രവാചകർ സമൂഹത്തെ ലോകത്തിന് മാതൃകയായി  പരിവർത്തിപ്പിച്ചു. കാരുണ്യത്തിന്റെ പ്രവാഹമായ മുഹമ്മദ് നബി ലോകത്തുള്ള സർവ്വ വസ്തുക്കൾക്കും ഉത്തമ മാതൃകയാണെന്നും പറഞ്ഞു.

പ്രവാചകൻ മുഹമ്മദ് നബിയുടെ 1495 ജന്മദിനത്തിന്റെ ഭാഗമായാണ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സീറത്തുന്നബി ഇന്റർനാഷണൽ അക്കാദമിക് കോണ്ഫറൻസ് നടത്തുന്നത്. നവംബർ 5, 6 തിയതികളിൽ ഒൺലൈൻ സംവിധാനത്തിലൂടെയാണ് കോൺഫറൻസ് നടക്കുക. പ്ലാൻ ഹബ് ഉദ്ഘാടനത്തിൽ ഹികമിയ്യ മനേജർ അബ്ദുറഹിമാൻ മുസ്‌ലിയാർ, സീറത്തു നബി ഇൻ്റർനാഷണൽ കോൺഫ്രൻസ് കൺവീനർ മുഹമ്മദ് ശരീഫ് നിസാമി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം കെ എം സ്വഫ്‌വാൻ , സീറത്തു നബി മീഡിയ കൺവീനർ മുഹ്സിൻ ബാബു എന്നിവർ സംബന്ധിച്ചു.

Latest