Connect with us

Editorial

എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക വരുമാനവുമായി എയര്‍ടെല്‍

Published

|

Last Updated

ബെംഗളൂരു | എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക വരുമാനം നേടി ഭാരതി എയര്‍ടെല്‍. കൊവിഡ് കാലത്ത് തൊഴിലിടം വീടായതിനാലാണ് ഈ വരുമാന വളര്‍ച്ച. പാദവാര്‍ഷിക വരുമാനം 22 ശതമാനം വര്‍ധിച്ച് 257.85 ബില്യന്‍ രൂപയായി.

കേന്ദ്ര സര്‍ക്കാറിന് കുടിശ്ശികയായി 920 ബില്യന്‍ രൂപ അടക്കേണ്ടതിനാല്‍ കഴിഞ്ഞ വര്‍ഷം നിരക്കുകള്‍ വര്‍ധിപ്പിച്ചതും വരുമാന വര്‍ധനവിന് കാരണമായിട്ടുണ്ട്. ഓരോ ഉപഭോക്താവില്‍ നിന്നും എയര്‍ടെല്ലിന് ലഭിക്കുന്ന ശരാശരി വരുമാനം 162 രൂപയായി ഉയര്‍ന്നിട്ടുണ്ട്. നേരത്തേയിത് 128 രൂപയായിരുന്നു.

എയര്‍ടെല്ലിന്റെ 4ജി ഡാറ്റാ ഉപയോക്താക്കളുടെ എണ്ണം 14.4 ദശലക്ഷം ഉയര്‍ന്ന് 152.7 ദശലക്ഷം ആയിട്ടുണ്ട്. അതേസമയം, സെപ്തംബര്‍ 30ന് അവസാനിച്ച പാദവർഷത്തിലെ സഞ്ചിത നഷ്ടം 7.63 ബില്യന്‍ രൂപയാണ്. കഴിഞ്ഞ വര്‍ഷമിത് 230.45 ബില്യന്‍ രൂപയായിരുന്നു.

Latest