Connect with us

Kerala

ജമാഅത്തും ആര്‍ എസ് എസും തീവ്രവര്‍ഗീയതയുടെ രണ്ട് മുഖങ്ങളെന്ന് മുല്ലപ്പള്ളി

Published

|

Last Updated

കോഴിക്കോട് | ആര്‍ എസ് എസും ജമാഅത്തെ ഇസ്‌ലാമിയും തീവ്രവര്‍ഗീയതയുടെ രണ്ട് മുഖങ്ങളാണെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയുമില്ല.

മുന്നാക്ക സംവരണ വിഷയത്തില്‍ സി പി എം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഈ ശ്രമം സി പി എമ്മിനു തിരിച്ചടിയാകും. ശബരിമല വിഷയത്തിലേതു പോലെയുള്ള അനുഭവമാണ് സി പി എമ്മിനു ഇക്കാര്യത്തിലും സംഭവിക്കാനിരിക്കുന്നത്- മുല്ലപ്പള്ളി പറഞ്ഞു.

സംവരണം ഇരുതല മൂര്‍ച്ചയുള്ള വാളാണ്. സീറോ മലബാര്‍ സഭയുടെ അഭിപ്രായത്തെ മാനിക്കുന്നതയും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

Latest