Connect with us

National

വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം അംഗീകരിക്കാനാകില്ല: അലഹബാദ് ഹൈക്കോടതി

Published

|

Last Updated

അലഹബാദ് | വിവാഹത്തിനുവേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം അംഗീകരിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് അലഹബാദ് ഹൈക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതിമാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി കോടതി തള്ളുകയും ചെയ്തു. മുസ്ലിം യുവതി ഹിന്ദുമതം സ്വീകരിച്ച് വിവാഹം കഴിച്ച സംഭവത്തിലാണ് കോടതി ഉത്തരവ്.

വിവാഹത്തിന് ഒരു മാസം മുമ്പാണ് യുവതി ഹിന്ദുമതം സ്വീകരിച്ചതെന്നും വിവാഹത്തിന്റെ ഉദ്ദേശ്യത്തിനായി മാത്രമാണ് മതം മാറിയതന്നെ് ഇതില്‍ നിന്ന് വ്യക്തമാണെന്നും ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. വിവാഹ ആവശ്യത്തിനായി മാത്രമുള്ള മതപരിവര്‍ത്തനം അംഗീകരിക്കാനാവില്ലെന്ന് 2014ലും അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിന്യായം പരാമര്‍ശിച്ചാണ് ജസ്റ്റിസ് ത്രിപാഠി റിട്ട് ഹര്‍ജി തള്ളിയത്. സംരക്ഷണം ആവശ്യപ്പെട്ടുള്ള ദമ്പതിമാരുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് 2014ല്‍ കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഇക്കാര്യത്തില്‍ ഇടപെടാന്‍ താല്‍പ്പര്യമില്ലെന്ന് കോടതി വ്യക്തമാക്കി.