Connect with us

Techno

ഇന്‍ സീരീസില്‍ രണ്ട് മോഡലുകളുമായി ഗംഭീര തിരിച്ചുവരവ് നടത്തി മൈക്രോമാക്‌സ്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്‍ സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ച് മൈക്രോമാക്‌സ്. മൈക്രോമാക്‌സ് ഇന്‍ നോട്ട് 1, മൈക്രോമാക്‌സ് ഇന്‍ 1ബി എന്നീ മോഡലുകളാണ് ഈ സീരീസിലുള്ളത്. രണ്ട് വര്‍ഷത്തെ സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേഷനും മൈക്രോമാക്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്.

4ജിബി+64ജിബി വരുന്ന മൈക്രോമാക്‌സ് ഇന്‍ നോട്ട് വണ്ണിന് 10,999 രൂപയാണ് വില. 4ജിബി+128ജിബി മോഡലിന് 12,499 രൂപ വരും. മൈക്രോമാക്‌സ് ഇന്‍ 1 ബിക്ക് (2ജിബി+32ജിബി) 6,999 രൂപയും 4ജിബി+64ജിബിക്ക് 7,999 രൂപയുമാണ് വില. പച്ച, വെള്ള നിറങ്ങളില്‍ ലഭ്യമാകും.

ഈ മാസം 24 മുതലാണ് വില്‍പ്പനക്കെത്തുക. നോട്ട് വണ്ണിന് പിറകില്‍ നാല് ക്യാമറകളുണ്ട്. 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 5 മെഗാപിക്‌സല്‍ സെക്കന്‍ഡറിയുമുണ്ട്. രണ്ട് മെഗാപിക്‌സല്‍ വീതം മറ്റ് രണ്ട് ക്യാമറകളുമുണ്ട്. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.

ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോമാക്‌സ് ഒരുവേള ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായിരുന്നു. എന്നാല്‍, ചൈനീസ് കമ്പനികളുടെ കുത്തൊഴുക്കോടെ മൈക്രോമാക്‌സ് പിന്നാക്കം പോയി.

Latest