Connect with us

First Gear

ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ വാഹനം പുറത്തിറക്കി മെഴ്‌സിഡസ് ബെന്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ നിര്‍മിച്ച എ എം ജി ജി എല്‍ സി 43 കൂപ് ഔദ്യോഗികമായി പുറത്തിറക്കി മെഴ്‌സിഡസ് ബെന്‍സ്. 76.70 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. എ എം ജി വാഹനങ്ങള്‍ പ്രാദേശികമായി അസംബ്ള്‍ ചെയ്യുന്നതിന് ഇതോടെ ബെന്‍സ് തുടക്കമിട്ടിരിക്കുകയാണ്.

പുണെയിലെ ചാകന്‍ പ്ലാന്റിലാണ് ഇത് നിര്‍മിച്ചത്. നിലവില്‍ 11 മോഡലുകള്‍ മെഴ്‌സിഡസ് രാജ്യത്ത് നിര്‍മിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലക്ക് വാഹനങ്ങള്‍ ലഭ്യമാക്കാന്‍ പ്രാദേശിക നിര്‍മാണത്തിലൂടെ സാധിക്കും.

19 മുതല്‍ 21 വരെ ഇഞ്ചുള്ള ടയറുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് 4.9 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്.