Connect with us

International

യു എസ് തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു

Published

|

Last Updated

ന്യൂയോര്‍ക്ക് | അമേരിക്കയിലെ നിര്‍ണായക പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. കിഴക്കന്‍ സംസ്ഥാനങ്ങളായ ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, വെര്‍ജീനിയ, കണക്ടികട്ട്, മെയ്‌നെ തുടങ്ങിയയിടങ്ങളിലാണ് പ്രാദേശിക സമയം രാവിലെ ആറിന് വോട്ടെടുപ്പ് ആരംഭിച്ചത്.

അതേസമയം, യഥാര്‍ഥത്തില്‍ അര്‍ധരാത്രിക്ക് തന്നെ പോളിംഗ് സ്‌റ്റേഷനുകള്‍ തുറന്നിരുന്നു. ന്യൂ ഹാംപ്ഷയറിലെ ഡിക്‌സ്വില്ലെ നോഷ്, മില്‍സ്ഫീല്‍ഡ് എന്നീ ഗ്രാമങ്ങളിലാണ് അര്‍ധരാത്രിക്ക് തന്നെ പോളിംഗ് സ്‌റ്റേഷനുകള്‍ തുറന്നത്. കനേഡിയന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള വനമധ്യത്തില്‍ 12 കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഗ്രാമങ്ങളാണിവ. 1960 മുതല്‍ അമേരിക്കയില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നത് ഇവിടെയാണ്.

വോട്ടെടുപ്പ് തുടങ്ങി മിനുട്ടുകള്‍ക്കകം വോട്ടെണ്ണലും ആരംഭിച്ചു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ജോ ബൈഡന് അഞ്ച് വോട്ടുകള്‍ ലഭിച്ചു. ട്രംപിന് ഒരു വോട്ടു പോലും ലഭിച്ചിട്ടില്ല.

Latest