Connect with us

Kerala

2021 ലേക്കുള്ള ഹജ്ജ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട് | 2021 ലേക്കുള്ള ഹജ്ജ് അപേക്ഷാ സമര്‍പ്പണം  ശനിയാഴ്ച മുതല്‍ ആരംഭിച്ചു. 2020  ഡിസംബര്‍ 10 ആണ് അവസാന തിയ്യതി. ഇത്തവണ രണ്ടു  ഘട്ടങ്ങലിലായാണ് അപേക്ഷാ നടപടികൾ. കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേകമായ നിർദ്ദേശങ്ങളും വിശദമായ ആക്ഷൻ പ്ലാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചുു.

ആദ്യഘട്ടത്തില്‍  ഹജ്ജ് അപേക്ഷ പൂര്‍ണ്ണമായും ഓൺലൈൻ വഴി സമർപ്പിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ്സൈറ്റിലും  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ www.keralahajcommittee.org എന്ന വെബ്സൈറ്റിലും അപേക്ഷ സൗകര്യം ലഭ്യമാണ് .

ആദ്യഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നും നറുക്കെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട   അപേക്ഷകര്‍ അവരുടെ അപേക്ഷയും, ഒര്‍ജിനല്‍ പാസ്പോര്‍ട്ടും, അഡ്വാന്‍സ് തുകയടച്ച രശീതി, മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് രണ്ടാം ഘട്ടത്തില്‍ സമര്‍പ്പിക്കണം.

കേന്ദ്ര ഹജ്ജ് കമ്മിറ്റിനിര്‍ദ്ദേശിച്ച താഴെ പറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

  • അപേക്ഷകര്‍ക്ക് 10-01-2022 വരെ കാലാവധിയുള്ളതും 10-12-2020നുള്ളില്‍ ഇഷ്യുചെയ്തതുമായ  മെഷീന്‍ റീഡബിള്‍പാസ്പോര്‍ട്ട് ഉണ്ടായിരിക്കേണ്ടതുമാണ്.
  • 07-11-2020ന് 18 വയസ്സ്  പൂര്‍ത്തിയായവരും  65  വയസ്സ് കഴിയാത്തവരുമായിരിക്കണം. (ഇന്‍ഫന്റിനെ അനുവദിക്കുന്നതല്ല.)
  • അപേക്ഷകര്‍ ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്തവരായിരിക്കണം. ഇവര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന സമര്‍പ്പിക്കേണ്ടതാണ്.
  • ഒരു കവറില്‍ പരമാവധി മൂന്ന് പേര്‍ക്ക് മാത്രമേ അപേക്ഷിക്കുവാന്‍ കഴിയുകയുള്ളൂ.
  • 07-11-2020ന്, 45 വയസ്സ് പൂര്‍ത്തിയായവരും  65 വയസ്സ് കഴിയാത്തവരുമായ  പുരുഷ മെഹ്റം ഇല്ലാത്ത  സ്ത്രീകള്‍ക്ക് ഒരു കവറില്‍ ഇസ്ലാമിക മദ്ഹബുകളുടെ അടിസ്ഥാനത്തില്‍  നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്.
  • അപേക്ഷാ നടപടിക്രമങ്ങള്‍ താല്‍ക്കാലികമാണ്.  ഹജ്ജ് 2021 സംബന്ധിച്ച് സൗദി  ഹജ്ജ് അതോറിറ്റി  പുറത്തിറക്കുന്ന നിബന്ധകള്‍ക്ക് വിധേയമായിട്ടായിരിക്കും തുടര്‍ നടപടികള്‍.
  • ഹജ്ജ് യാത്ര 30 – 35 ദിവസങ്ങളായിപരിമിതപ്പെടുത്തിയിട്ടുണ്ട്.
  • കോവിഡ്  മാനദണ്ഡപ്രകാരം ഉള്ള നിബന്ധനകൾ പാലിക്കണം.
  • കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒരുക്കുന്ന ഏകീകൃത ബാഗേജ് ഉപയോഗിക്കണം
  • നിശ്ചിത എബാർക്കേഷൻ പോയിന്റ് മുഖേന മാത്രമേ പുറപ്പെടാൻ സാധ്യമാവു
  • NRI അപേക്ഷകര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതല്ല.
  • തിരഞ്ഞെടുക്കുന്ന ഹാജിമാരുടെ ഒന്നാം ഗഡു അടക്കേണ്ട  സംഖ്യ 1,50,000 ആയിരിക്കും .
  • കോവിഡ് സാഹചര്യത്തില്‍ യാത്രാ ചെലവ്  വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍  ഈ
  • അടുത്ത വർഷത്തെ യാത്ര ചെലവ് ഏകദേശം  375000 മുതലായിരിക്കും.

Latest