Connect with us

First Gear

ബി എം ഡബ്ല്യു എക്‌സ്5 എം കോമ്പറ്റീഷന്‍ ഇന്ത്യയില്‍; വില 1.94 കോടി മുതല്‍

Published

|

Last Updated

ന്യൂഡല്‍ഹി | ബി എം ഡബ്ല്യുവിന്റെ കരുത്തുറ്റ എക്‌സ്5 എം കോമ്പറ്റീഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. 1.94 കോടി രൂപ മുതലാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഓഡി ആര്‍എസ്‌ക്യു8, ലമ്പോര്‍ഗിനി ഉറുസ് പോലുള്ള എസ് യു വികള്‍ക്ക് കനത്ത വെല്ലുവിളിയുമാണ് ബി എം ഡബ്ല്യു ഈ മോഡല്‍ അവതരിപ്പിച്ചത്.

സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വെഹിക്കിള്‍ (എസ് എ വി) സെഗ്മെന്റില്‍ വരുന്ന ഈ മോഡലിന്റെ ശേഷിയും കരുത്തും പ്രകടനവും സംബന്ധിച്ച് വലിയ അവകാശവാദങ്ങളാണ് ബി എം ഡബ്ല്യു നടത്തിയിട്ടുള്ളത്. പുതുതലമുറ വി8 എന്‍ജിന്റെ കരുത്തുണ്ട്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.8 സെക്കന്‍ഡ് മതി.

മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ് പരമാവധി വേഗം. 8 സ്പീഡ് എം സ്റ്റെപ്‌ട്രോണിക് ഓട്ടോ ട്രാന്‍സ്മിഷന്‍ യൂനിറ്റ് ആണുള്ളത്. എം സെര്‍വോട്രോണിക് സ്റ്റിയറിംഗിലൂടെ സ്‌പോര്‍ട്ടി ഡ്രൈവ് ലഭിക്കും. ട്രാക്ക്, റോഡ്, സ്‌പോര്‍ട്ട് മോഡുകളിലേക്ക് എളുപ്പം മാറാവുന്നതാണ്.

Latest