Connect with us

International

മറഡോണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി; ശ്മശാന ജീവനക്കാരെ പിരിച്ചുവിട്ടു

Published

|

Last Updated

ബുവാനോസ് ആരിസ്  | വിടവാങ്ങിയ ഫുട്ബോള്‍ ഇതിഹാസം മാറഡോണയുട മൃതദേഹത്തിന് സമീപം നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫി പകര്‍ത്തിയ മൂന്ന് ശ്മശാന ജീവനക്കാര്‍ക്കെതിരെ നടപടി. മൂന്നു പേരെയും ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി ശ്മശാനം മാനേജര്‍ അറിയിച്ചു.

പ്രസിഡന്‍ഷ്യല്‍ പാലസിലേക്ക് മൃതദേഹം എത്തിക്കുന്നതിന് മുന്‍പായാണ് ഇവര്‍ മൃതദേഹത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുത്തത്. കൂടാതെ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

ശ്മശാനം ജീവനക്കാരുടെ പ്രവര്‍ത്തിയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. മഡോണയുടെ അഭിഭാഷകന്‍ ശ്മശാന ജീവനക്കാര്‍ക്കെതിരെ കൂടുതല്‍ നടപടിക്കൊരുങ്ങുകയാണെന്നാണ് സൂചന.