Connect with us

First Gear

റെബല്‍ ശ്രേണിയിലെ കരുത്തന്‍; റെബല്‍ 1100ന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ഹോണ്ട

Published

|

Last Updated

ടോക്യോ | റെബല്‍ 1100 എന്ന പുതിയ ബൈക്ക് വിപണിയിലെത്തിക്കാന്‍ പദ്ധതിയിട്ട് ഹോണ്ട. ഇന്ത്യയില്‍ ഉടനെയെത്തും. റെബല്‍ 500ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ മോഡലിന്റെ രൂപകല്പന.

വട്ടത്തിലുള്ള ഹെഡ്‌ലാമ്പും കണ്ണാടിയും, ടയര്‍ ഡ്രോപ് രൂപത്തിലുള്ള എണ്ണ ടാങ്ക്, ബ്ലാക് ആലോയ് വീല്‍ എന്നിങ്ങനെ റെട്രോ ഡിസൈനിലാണ് റെബല്‍ 1,100 വിപണിയിലെത്തുക. 1,100 സി സി ആണ് എന്‍ജിന്‍. 6 സ്പീഡ് ട്രാന്‍സ്മിഷനോ ഡി സി ടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോ ആയിരിക്കുമുണ്ടാകുക.

മുന്‍വശത്ത് 18 ഇഞ്ച് വീലും പുറകുവശത്ത് 16 ഇഞ്ച് വീലുമുണ്ടാകും. ഇരുവശങ്ങളിലും ഡിസ്‌ക് ബ്രേക് വരുന്നതോടെ സുരക്ഷ വര്‍ധിക്കും. മാത്രമല്ല, എ ബി എസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, റൈഡിംഗ് മോഡ് എന്നിയുമുണ്ടാകും.

---- facebook comment plugin here -----

Latest