Connect with us

Eranakulam

പാർട്ടി സീറ്റ് നൽകിയില്ല; അനുജനെതിരെ ജ്യേഷ്ഠന്റെ അങ്കം

Published

|

Last Updated

അശോകൻ, കോമളദാസ്

കളമശ്ശേരി | സി പി എം സീറ്റ് നൽകാത്തതിനെ തുടർന്ന് എൽ ഡി എഫ് സ്ഥാനാർഥിയായ അനുജനെതിരെ വിമതനായി ജ്യേഷ്ഠൻ തിരഞ്ഞെടുപ്പ് അങ്കത്തിന്. കളമശ്ശേരി നഗരസഭ 38ാം വാർഡ് കെ ബി പാർക്കിലാണ് എൽ ഡി എഫ് സ്ഥാനാർഥി കോമളദാസിനെതിരെ വാർഡിലെ മുതിർന്ന സി പി എം അംഗമായ അശോകൻ സ്വതന്ത്രനായി മത്സരിക്കുന്നത്.

1975 മുതൽ പാർട്ടി അംഗമാണ് അശോകൻ. സ്ഥാനാർഥി നിർണയ ചർച്ചകൾ നടത്താതെ ഏകപക്ഷീയമായി തീരുമാനിച്ചാണ് അനുജനെ പാർട്ടി സ്ഥാനാർഥിയാക്കിയതെന്നാണ് അശോകൻ പറയുന്നത്. പാർട്ടിയുടെ ഈ നടപടിയിൽ പ്രതിഷേധിച്ചാണ് യൂനിയൻ ബേങ്ക് അസിസ്റ്റന്റ് മാനേജറായി വിരമിച്ച അശോകൻ മത്സരിക്കുന്നത്. ഇതോടെ സ്ഥാനാർഥികളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വോട്ടുകൾ ഇരുവർക്കും വേർതിരിഞ്ഞുപോകുന്നത് വലിയ ക്ഷീണം ചെയ്യുമെന്ന ആശങ്കയിലാണ് എൽ ഡി എഫ്. യു ഡി എഫ് പ്രതിനിധിയാണ് നിലവിലെ വാർഡ് മെന്പറെങ്കിലും ഇരുമുന്നണികൾക്കും മാറി മാറി സീറ്റ് ലഭിക്കുന്ന വാർഡാണിത്.