Connect with us

Eranakulam

അങ്കം കുറിക്കാൻ കരാട്ടെ ടീച്ചറും

Published

|

Last Updated

കോതമംഗലം | കോട്ടപ്പടി പന്ത്രണ്ടാം വാർഡിൽ തിരഞ്ഞെടുപ്പ് അങ്കത്തിന് കരാട്ടെ ടീച്ചറും. കോട്ടപ്പടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നിന്ന് ജനവിധി തേടുന്ന യു ഡി എഫ് സ്ഥാനാർഥിയായ സോഫിയ എൽദോ കരാട്ടെ ബ്ലാക്ക് ബെൽറ്റാണ്. 1998 മുതൽ കരാട്ടെ ടീച്ചറായി വിവിധ സ്‌കൂളുകളിൽ പരിശീലനം നൽകി വരുന്ന ഈ സ്ഥാനാർഥി കേരളാ കോൺഗ്രസ് ജേക്കബ് പക്ഷക്കാരിയാണ്.

സ്ഥാനാർഥി പ്രചാരണ തിരക്കിലാണെങ്കിലും പരിശീലനം മുടക്കം വരാതെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ചോദിക്കുന്ന തിരക്കിലാണ് ഇവർ. കോട്ടപ്പടി പഞ്ചായത്ത് 12ാം വാർഡിൽ നിന്ന് മത്സരിക്കുന്ന സോഫിയ എൽദോക്ക് ഇത് കന്നിയംഗമാണ്.

കരാട്ടെ കളങ്ങളിൽ എതിരാളികളെ തോൽപ്പിച്ച് മുന്നേറി യ സോഫിയ എതിർ സ്ഥാനാർഥികളെയും തോൽപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
2001ലും 2002ലും കരാട്ടെ നാഷനൽ ലെവൽ ചാമ്പ്യനായിരുന്നു. കൂടാതെ നാഷനൽ ലെവൽ മത്സരങ്ങളിലെ ജഡ്ജ് കൂടിയാണ് സോഫിയ.