Connect with us

Kozhikode

അപരന്മാർ പോലും മാറി നിൽക്കും ഇവർക്ക് മുമ്പിൽ

Published

|

Last Updated

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പന്നിക്കോട് ഡിവിഷൻ യു ഡി എഫ് സ്ഥാനാർഥി സൂഫ്‌യാനും ഇരട്ട സഹോദരൻ സഫ്‌വാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ

കൊടിയത്തൂർ | അപരന്മാർ പലപ്പോഴും തിരഞ്ഞെടുപ്പ് തോൽവിക്കാണ് കാരണമാവാറുള്ളതെങ്കിൽ ഇവിടെ തന്റെ ശരിക്കുള്ള അപരനെയും കൂട്ടി വോട്ട് പിടിക്കാനിറങ്ങുകയാണ് സ്ഥാനാർഥി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പന്നിക്കോട് ഡിവിഷനിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥി അഡ്വ. കെ പി സൂഫ്‌യാനെ കാണുമ്പോൾ നാട്ടുകാർക്ക് തന്നെ കൺഫ്യൂഷനാണ്.

ഇതുതന്നെയാണോ യഥാർഥ സ്ഥാനാർഥി എന്ന്! സൂഫിയാനോടൊപ്പം പ്രചാരണത്തിന് ഇറങ്ങുന്ന ഇരട്ട സഹോദരൻ സഫ്‌വാനാണ് നാട്ടുകാരുടെ കൺഫ്യൂഷന് കാരണം. ഇരുവരെയും ഒരുമിച്ച് കണ്ടാൽ തിരിച്ചറിയാൻ തന്നെ പ്രയാസമാണ്. രണ്ടാളും കാഴ്ചയിൽ ഒരുപോലെ. അതുകൊണ്ടുതന്നെ ഒരേ സമയം രണ്ട് സ്ഥലങ്ങളിൽ പ്രചാരണം നടത്തിയാൽ ആരും തിരിച്ചറിയുകയില്ലെന്ന ഗുണവുമുണ്ട്. കഴിഞ്ഞ തവണ എൽ ഡി എഫ് വിജയിച്ച പന്നിക്കോട് ഡിവിഷൻ ഇത്തവണ യുവത്വത്തിന്റെ കരുത്തിൽ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സൂഫ്‌യാൻ. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ സൂഫ്‌യാന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. ഖത്വറിൽ ബിസിനസുകാരനാണ് സഫ്‌വാൻ.