Connect with us

National

മോദിയുടെ സ്വന്തം മണ്ഡലത്തില്‍ വന്‍ തിരിച്ചടി; വാരാണസിയിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നഷ്ടപ്പെട്ട് ബി ജെ പി

Published

|

Last Updated

എസ് പിയുടെ അശുതോഷ് സിന്‍ഹയുടെ വിജയം ആഘോഷിക്കുന്ന അനുയായികൾ

വാരാണസി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ തിരിച്ചടി. പത്ത് വര്‍ഷമായി കൈവശമുണ്ടായിരുന്ന രണ്ട് സീറ്റുകളാണ് ബി ജെ പിക്ക് നഷ്ടപ്പെട്ടത്. ഇരു സീറ്റുകളിലും സമാജ്‌വാദി പാര്‍ട്ടി (എസ് പി)യാണ് വിജയിച്ചത്.

ഒരു സീറ്റ് അധ്യാപകര്‍ക്കും മറ്റൊന്ന് ബിരുദധാരികള്‍ക്കും സംവരണം ചെയ്തതായിരുന്നു. വാരാണസി ഡിവിഷന്‍ ബിരുദ സീറ്റില്‍ എസ് പിയുടെ അശുതോഷ് സിന്‍ഹയാണ് ശനിയാഴ്ച വിജയിച്ചത്. അധ്യാപക സീറ്റില്‍ എസ് പിയുടെ ലാല്‍ ബിഹാരി യാദവ് വെള്ളിയാഴ്ച വിജയിച്ചിരുന്നു.

ഉത്തര്‍ പ്രദേശ് നിയമസഭയുടെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ ചൊവ്വാഴ്ചയായിരുന്നു വോട്ടെടുപ്പ്. കഴിഞ്ഞ മെയ് ആറിന് കാലാവധി കഴിഞ്ഞ എം എല്‍ സിമാരുടെ ഒഴിവ് വന്ന സീറ്റുകളിലാണ് തിരഞ്ഞെടുപ്പുണ്ടായത്. ബി ജെ പി, എസ് പി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ അധ്യാപക പോഷക സംഘടനകളാണ് മത്സരിച്ചത്. 199 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

പതിനൊന്ന് സീറ്റില്‍ നാലെണ്ണത്തില്‍ ബി ജെ പി വിജയിച്ചപ്പോള്‍ എസ് പിക്ക് മൂന്നെണ്ണം ലഭിച്ചു. രണ്ട് സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്. രണ്ട് സീറ്റുകളുടെ ഫലം അറിയാനുണ്ട്.