Health
FACT CHECK: വൃക്കകള്‍ സൗജന്യമായി ലഭ്യമാണെന്ന സന്ദേശം സത്യമോ?

നാല് വൃക്കകള്‍ അര്‍ഹര്‍ക്ക് സൗജന്യമായി നല്‍കുന്നുവെന്ന സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സന്ദേശത്തിനൊപ്പം മൊബൈല്‍ ഫോണ്‍ നമ്പറുകളും കൊടുത്തിട്ടുണ്ട്. ഇതിലെ സത്യാവസ്ഥയറിയാം:
അവകാശവാദം: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ വായിക്കാം: പ്രിയരെ, വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമാണിത്. നാല് വൃക്കകള്‍ ലഭ്യമാണ്. ഞങ്ങളുടെ സുഹൃത്ത് സുധീറും ഭാര്യയും കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ട് മരിച്ചു. ഡോക്ടര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനാല്‍ വൃക്കയെടുക്കുകയായിരുന്നു. ബി+, ഒ+ രക്തഗ്രൂപ്പിലുള്ള വൃക്കകളാണ് ലഭ്യം.
യാഥാര്‍ഥ്യം: 2017ല്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട സന്ദേശമാണിത്. ഓരോ വര്‍ഷവും സാമൂഹിക മാധ്യമങ്ങളില്‍ പലരും ഇത് എടുത്തിടാറുണ്ട്. ഇതില്‍ കൊടുത്ത നമ്പറുകളില്‍ രണ്ടെണ്ണം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. മറ്റൊന്നില്‍ വിളിക്കുമ്പോള്‍ തിരക്കാണെന്ന അറിയിപ്പാണ് ലഭിക്കുന്നത്. മാത്രമല്ല, അവയവങ്ങള്‍ ഇങ്ങനെ സാമൂഹികമാധ്യമങ്ങളില്‍ പരസ്യം ചെയ്ത് മാറ്റിവെക്കാന്‍ സാധ്യമല്ല. ഇതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക നടപടിക്രമങ്ങള്‍ വെച്ചിട്ടുണ്ട്.