Connect with us

Kerala

ഹജ്ജ് അപേക്ഷ ജനുവരി പത്ത് വരെ സമര്‍പ്പിക്കാം

Published

|

Last Updated

മലപ്പുറം | ഹജ്ജ് 2021ന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി കേന്ദ്ര ഹജ്ജ് കമ്മിറ്റി ജനുവരി പത്ത് വരെ ദീര്‍ഘിപ്പിച്ചു. ഇതോടെ ജനുവരി പത്താം തീയതിക്കുള്ളില്‍ ഇഷ്യു ചെയ്തതും പത്ത് വരെ കാലാവധിയുള്ളതുമായ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ഹജ്ജിന് അപേക്ഷിക്കാവുന്നതാണ്.

ഇതുവരെ 4,545 ഓണ്‍ലൈന്‍ അപേക്ഷകള്‍ കേരള സംസ്ഥാന
ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചു. ഇതില്‍ ജനറല്‍ വിഭാഗത്തില്‍ 4,044 പേരും 45 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ (മെഹ്‌റം ഇല്ലാതെ) വിഭാഗത്തില്‍ 501 പേരും അപേക്ഷിച്ചിട്ടുണ്ട്.

നിലവിലെ വിലയിരുത്തല്‍ പ്രകാരം കേരളത്തില്‍ നിന്നും ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവര്‍ക്ക് പ്രതീക്ഷിക്കുന്ന യാത്രാ ചെലവ് ഏകദേശം 3,56,433 രൂപയായിരിക്കുമെന്നും അത് അസീസിയ കാറ്റഗറിയിലായിരിക്കുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലറിലൂടെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 04832710717, 2717572. ഇമെയില്‍: hajhousekerala@gmail.com

---- facebook comment plugin here -----

Latest