Connect with us

Covid19

ഫൈസര്‍ വാക്‌സിന് അംഗീകാരം നല്‍കി അമേരിക്കയും

Published

|

Last Updated

വാഷിംഗ്ടണ്‍ | ഫൈസര്‍- ബയോഎന്‍ടെക്ക് കൊവിഡ് വാക്‌സിന് അനുമതി നല്‍കി അമേരിക്ക. 24 മണിക്കൂറിനുള്ളില്‍ ആദ്യ കുത്തിവെപ്പ് ആരംഭിക്കും. “മെഡിക്കല്‍ അത്ഭുതം” എന്നാണ് ഇതിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.

അമേരിക്കയില്‍ കൊവിഡ് മരണം മൂന്ന് ലക്ഷം പിന്നിട്ട വേളയിലാണ് വാക്‌സിന് അനുമതി ലഭിച്ചത്. നേരത്തേ ബ്രിട്ടന്‍, ബഹ്‌റൈന്‍, കാനഡ, സഊദി അറേബ്യ, മെക്‌സിക്കോ എന്നിവ ഈ വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ബ്രിട്ടനില്‍ കുത്തിവെപ്പ് ആരംഭിച്ചു.

നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയത്. അനുമതി നല്‍കിയില്ലെങ്കില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി സ്റ്റീഫന്‍ ഹാനെ സ്ഥാനത്ത് നിന്ന് നീക്കുമെന്ന് വൈറ്റ്ഹൗസ് ഭീഷണിപ്പെടുത്തി തൊട്ടടുത്ത ദിവസമാണ് അംഗീകാരം വരുന്നത്.

ശാസ്ത്ര പ്രക്രിയകളില്‍ രാഷ്ട്രീയം കലര്‍ത്തുന്ന ട്രംപിന്റെ ഇടപെടലില്‍ വിദഗ്ധര്‍ പ്രതിഷേധിക്കുന്നുണ്ട്. വാക്‌സിനിലുള്ള വിശ്വാസത്തെ തകിടം മറിക്കുന്നതാകും ഇത്തരം ഇടപെടലെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Latest