Connect with us

Education

എസ് എസ് എൽ സി, പ്ലസ് ടു  പരീക്ഷ മാർച്ച് 17 മുതൽ

Published

|

Last Updated

തിരുവനന്തപുരം | എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 17 ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 30 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ രാവിലെയും എസ് എസ് എൽ സി ഉച്ചക്ക് ശേഷവുമാണുണ്ടാകുക.

എസ് എസ് എൽ സിയുടെ പരീക്ഷാ ഫീസ് പിഴ കൂടാതെ ഡിസംബർ 23 മുതൽ ജനുവരി ഏഴ് വരെയും പിഴയോടെ ജനുവരി എട്ട് മുതൽ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. വിജ്ഞാപനം www.keralapareekshabhavan.in ൽ ലഭിക്കും.

ഹയര്‍സെക്കൻഡറി പരീക്ഷയ്ക്ക് ജനുവരി 4 വരെ പിഴയില്ലാതെ ഫീസടയ്ക്കാം. സൂപ്പർ ഫൈനോടുകൂടി 15 വരെ അപേക്ഷിക്കാം.

Latest