Connect with us

Kerala

കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കും

Published

|

Last Updated

മലപ്പുറം |പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് മുസ്ലിം ലീഗ് ജന. സെക്രട്ടറി കെ പി എ മജീദ് അറിയിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ മുഴുസമയ പ്രവര്‍ത്തനം നടത്തുന്നതിനാണിത്. ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയിലാണ് ഈ തീരുമാനം.

നിലവില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലം പ്രതിനിധിയാണ് കുഞ്ഞാലിക്കുട്ടി. രാജിവെക്കുന്നതോടെ ഇവിടെ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വരും. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടത്തുന്ന രീതിയിലാണ് രാജിയുണ്ടാകുക.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല ലീഗ് കുഞ്ഞാലിക്കുട്ടിക്കും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിനും നൽകി. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുക.

Latest