Connect with us

Kerala

കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം, അണികള്‍ക്ക് മറുപടി ഇല്ലാതായി; രൂക്ഷ വിമര്‍ശവുമായി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്

Published

|

Last Updated

മലപ്പുറം | പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം അപ്രതീക്ഷിതാണെന്നും പുനഃപരിശോധിക്കണമെന്നും യൂത്ത് ലീഗ് ദേശീയ നേതാവ്. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുയീന്‍ അലി ശിഹാബ് തങ്ങളാണ് ഇക്കാര്യം തുറന്നടിച്ചത്. ലീഗ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് ഇദ്ദേഹം.

രാജി തീരുമാനം ലീഗ് പ്രഖ്യാപിച്ചതോടെ നേതാക്കള്‍ക്കും അണികള്‍ക്കും ന്യായീകരിക്കാന്‍ സാധിക്കുന്നില്ലെന്നും മറുപടി ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് ഈ തീരുമാനമെത്തിച്ചത്. തീരുമാനം പുനഃപരിശോധിക്കുകയും എല്ലാവര്‍ക്കും സ്വീകാര്യമായത് തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം നിലനില്‍ക്കെ നിലവിലെ അവസ്ഥയില്‍ മെച്ചപ്പെട്ട പ്രതീക്ഷയാണ് ലീഗിനുള്ളത്. ഇതിനിടെയാണ് ഇങ്ങനെയൊരു തീരുമാനമെന്നും മുയീനലി തങ്ങള്‍ തുറന്നടിച്ചു. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ അതൃപ്തിയാണുള്ളതെങ്കിലും പരസ്യമായി ഒരു നേതാവ് രംഗത്തുവരുന്നത് ഇതാദ്യമാണ്.

Latest