National
കര്‍ഷക പ്രക്ഷോഭം: എന്‍ ഡി എക്ക് വന്‍ തിരിച്ചടി, ഒരു പാര്‍ട്ടി കൂടി സഖ്യം വിട്ടു
ന്യൂഡല്‍ഹി | കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയും രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി (ആര്‍ എല്‍ പി) എന്‍ ഡി എ സഖ്യം ഉപേക്ഷിച്ചു. നേരത്തേ ശിരോമണി അകാലിദള്‍ സഖ്യം വിട്ടിരുന്നു. ഹനുമാന്‍ ബേനിവാല്‍ എം പിയുടെ നേതൃത്വത്തിലുള്ള ആര്‍ എല്‍ പി രാജസ്ഥാനില്‍ നിന്നുള്ള പാര്‍ട്ടിയാണ്.
കര്‍ഷകര്‍ക്ക് എതിരെ നിലകൊള്ളുന്ന ആരുടെയും കൂടെ തങ്ങളുണ്ടാകില്ലെന്ന് ബേനിവാല്‍ പറഞ്ഞു. രാജസ്ഥാനിലെ ഷാജഹാന്‍പൂര്‍- ഖേഡ അതിര്‍ത്തിയില്‍ കര്‍ഷക പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാജ കൊവിഡ് റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ തന്നെ ലോക്‌സഭയിലേക്ക് പ്രവേശിപ്പിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ലിമെന്റിലേക്ക് കടന്നിരുന്നെങ്കില്‍ ബില്ലിന്റെ കോപ്പി കീറിയെറിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ ബി ജെ പിയില്‍ നിന്ന് രാജിവെച്ചാണ് 48കാരനായ ബേനിവാല്‍ ആര്‍ എല്‍ പി രൂപവത്കരിച്ചത്. തുടര്‍ന്ന് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ ഡി എയില്‍ ചേരുകയായിരുന്നു.