Connect with us

Kasargod

ഔഫ് വധത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തണം: സി മുഹമ്മദ് ഫൈസി

Published

|

Last Updated

കാഞ്ഞങ്ങാട് | എസ് വൈ എസ് പ്രവർത്തകനായ ഔഫ് അബ്ദുർറഹ്‌മാനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചന പോലീസ് കണ്ടത്തണമെന്നു കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് ഫൈസി പറഞ്ഞു. അബ്ദുർറഹ്മാൻ ഔഫിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യക്ഷത്തിൽ കൃത്യത്തിൽ പങ്കെടുത്ത പ്രതികളെ മാത്രമാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യപ്രതിക്ക് പരിക്കുകൾ ഇല്ലാതിരുന്നിട്ടും രക്ഷപ്പെടുത്താനായി മംഗളുരുവിലെ ഹോസ്പിറ്റലിലേക്ക് മാറ്റുവാൻ സഹായിച്ചവരെ കണ്ടെത്തണം. പഴുതടച്ച അന്വേഷണം നടത്തി പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കുള്ളവർക്കും  പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സുന്നി പ്രസ്ഥാനം എന്നും നിലകൊണ്ടിട്ടുള്ളത് സമാധാനത്തിന്റെ മാർഗത്തിലാണ്. അണികളെ നിയന്ത്രിക്കാനും അവർക്ക്  ധാർമിക ചിന്തകൾ നൽകാനും  രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾ തയ്യാറാകണം. സമാധാനം എന്നത് പുറമേക്ക് മാത്രം പറഞ്ഞത് കൊണ്ട് കാര്യമില്ല. ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം അണികളിലേക്ക് വിനിമയം ചെയ്യാനും സർഗാത്മകമായി രാഷ്ട്രീയ പ്രവർത്തനം ശീലിപ്പിക്കാനും നേതൃത്വങ്ങൾക്ക് കഴിയണം- അദ്ദേഹം പറഞ്ഞു.

സുന്നി പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ചെറുപ്പം മുതലേ സജീവ പങ്കാളിയായിരുന്ന അബ്ദുർറഹ്മാൻ സൗമ്യനും സ്നേഹ സമ്പന്നനുമായ പ്രവർത്തകനായിരുന്നു. ആത്മീയ കുടുംബത്തിൽ പിറന്ന അദ്ദേഹം വ്യക്തി വിശുദ്ധി കൊണ്ടും സ്വഭാവ വൈശിഷ്ട്യം കൊണ്ടും  നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. അബ്ദുർറഹ്മാന് വേണ്ടി എല്ലാവരും പ്രാർഥന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.