Ongoing News
ഒരു സന്ദർശനം കൊണ്ട് മാഞ്ഞുപോകുന്നതാണോ ആ ചോരപ്പാടുകൾ?
അത്രയും ആശ്വാസം. പക്ഷേ, ഒരു സന്ദർശനം കൊണ്ട് മാഞ്ഞുപോകുന്നതാണോ ആ ചോരപ്പാടുകൾ? തിരഞ്ഞെടുപ്പിൽ തോറ്റാൽ കൊല്ലും, എതിരഭിപ്രായത്തെ വെട്ടും എങ്കിൽ ഫാസിസവും ലീഗും വ്യത്യാസമെവിടെ?
തങ്ങളേ,
ഔഫ് പാവമായിരുന്നു. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഒരു കുഞ്ഞ് ജനിക്കുന്നതിൻ്റെ സന്തോഷത്തിലായിരുന്നു അവൻ. എല്ലാം തീർത്തു, ആ ഒറ്റ വെട്ടിൽ, സമുദായപാർട്ടിയുടെ സ്വന്തം കൊലപാതകി.
അകത്ത് ഭാവി തകർന്ന്, കരഞ്ഞ് തളർന്ന ആ പാവപ്പെട്ടവളുടെ ദീനരോദനം അങ്ങ് കേട്ടിരിക്കാം. സൂക്ഷിച്ച് ശ്രദ്ധിച്ചാൽ ഉപ്പച്ചിയെ വിളിച്ച് കരയുന്ന ആ കുഞ്ഞിളം പൈതലിൻ്റെ തേങ്ങലും അങ്ങേക്ക് കേൾക്കാം. തിരിച്ചെത്തി വേണ്ടപ്പെട്ട സാറൻ മാർക്കൊക്കെ അത് കേൾപ്പിക്കാൻ താങ്കൾക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു കൂട്ടത്തിൽ സാറൻമാരോട് ഇത്ര കൂടി പറഞ്ഞേക്കണം.
മൂന്ന്, നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. ഞങ്ങളൊക്കെ ഇവിടെ തന്നെ കാണും. പ്രിയപ്പെട്ട അബ്ദുറഹ്മാൻ ഔഫിനെ ഒറ്റവെട്ടിന് കൊന്നുതള്ളിയ ആ കെട്ട രാഷ്ട്രീയത്തിനെതിരെ ജനാധിപത്യായുധം കൊണ്ടൊന്നാഞ്ഞ് തല്ലാൻ ഞങ്ങളെ അനുവദിക്കണം. പ്ലീസ്, വെട്ടരുത്.