First Gear
ടെസ്ല അടുത്ത വര്‍ഷമാദ്യം ഇന്ത്യന്‍ വിപണിയിലെത്തും
ന്യൂഡല്‍ഹി | ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല അടുത്ത വര്‍ഷമാദ്യം ഇന്ത്യന്‍ വിപണിയിലെത്തും. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. തുടക്കത്തില്‍ വില്‍പ്പനയിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുക.
വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ അസംബ്ലിംഗ്, നിര്‍മാണം തുടങ്ങിയവയിലേക്ക് പ്രവേശിക്കും. ടെസ്ലയുടെ ഏറ്റവും വില കുറഞ്ഞ മോഡല്‍ 3 ആണ് ഇന്ത്യയില്‍ അവതരിപ്പിക്കുക. ഇതിന്റെ വില 74,739 ഡോളര്‍ (55 ലക്ഷം രൂപ) മുതലാണ് ആരംഭിക്കുന്നത്.
അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം അറിയിക്കുമെന്ന് ടെസ്ല സി ഇ ഒ ഇലോണ്‍ മസ്‌ക് ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു. ടെസ്ലയെ മഹാരാഷ്ട്രയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ക്ഷണിച്ചിരുന്നു.
---- facebook comment plugin here -----