Connect with us

National

2020 ഡൽഹിയിലെ കൂട്ടക്കുരുതി

Published

|

Last Updated

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയർന്ന ജനരോഷത്തിന് പിന്നാലെ ഡൽഹിയിൽ ഹിന്ദുത്വ വാദികൾ മുസ്‌ലിം കൂട്ടക്കുരുതി നടത്തിയതും 2020ലെ മായാത്ത ഏടുകളിലൊന്നാണ്. ഫെബ്രുവരിയിൽ അമേരിക്കൻ പ്രസിഡന്റ്‌ഡൊണാൾഡ് ട്രംപിന്റെ സന്ദർശന സമയത്തായിരുന്നു വടക്ക് കിഴക്കൻ ഡൽഹിയിൽ മുസ്്‌ലിം വംശഹത്യ അരങ്ങേറിയത്. ഉത്തർ പ്രദേശ് അടക്കമുള്ള ഭാഗങ്ങളിൽ നിന്നടക്കം കൂട്ടമായി എത്തിയ കലാപകാരികൾ മുസ്്‌ലിം വീടുകൾ കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു. ഒരാഴ്്ചയോളം നീണ്ട കലാപത്തിൽ 53 പേരാണ് കൊല്ലപ്പെട്ടത്. ബി ജെ പി നേതാവ് കപിൽ മിശ്രയുടെ കലാപ ആഹ്വാനത്തിന് പിന്നാലെയായിരുന്നു അതിക്രമം അരങ്ങേറിയത്. ഡൽഹി പോലീസും മറ്റ് സായുധ സേനാ വിഭാഗങ്ങളും നിഷ്‌ക്രിയമായി നിന്ന് കലാപകാരികൾക്ക് ഒത്താശ ചെയ്തുവെന്ന ആരോപണം ഉയർന്നു. സംഭവത്തിൽ 254 എഫ് ഐ ആറുകളാണ് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തത്. 903 പേരെ അറസ്റ്റ് ചെയ്‌തു.

അതേസമയം, ഗൂഢാലോചന ചുമത്തി അറസ്റ്റ് ചെയ്തവരിൽ പലരും പൗരത്വ പ്രക്ഷോഭത്തിൽ മുന്നിൽ നിന്നവരായിരുന്നു. ജാമിഅ മില്ലിയ്യ, ജെ എൻ യു സർവകലാശാലയിലെ വിദ്യാർഥികളെയായിരുന്നു ഗൂഢാലോചന ചുമത്തി അറസ്റ്റ് ചെയ്തത്. സഫൂറ സാർഗാർ എന്ന ജാമിഅ വിദ്യാർഥി ഡൽഹി പോലീസിന്റെ ഈ വിഭാഗത്തിലെ ഇരകളിലൊന്നാണ്.