Connect with us

Techno

ട്രിപ്പിള്‍ റിയര്‍ ക്യാമറ, 5,000 എം എ എച്ച് ബാറ്ററി; പതിനായിരത്തിന് താഴെയൊരു ഫോണുമായി സാംസംഗ്

Published

|

Last Updated

കാഠ്മണ്ഡു | ഏറെ സവിശേഷതകളോടെ ഗ്യാലക്‌സി എം02എസ് സ്മാര്‍ട്ട് ഫോണ്‍ സാംസംഗ് നേപ്പാളില്‍ ഇറക്കി. ജനുവരി ഏഴിന് ഇന്ത്യന്‍ വിപണിയിലെത്തും. 5,000 എം എ എച്ച് ആണ് ബാറ്ററി.

4ജിബി റാം+ 64ജിബി മോഡലിന് 15,999 നേപ്പാള്‍ രൂപ (ഏകദേശം 9,900 രൂപ)യാണ് വില. കറുപ്പ്, നീല, ചുവപ്പ് നിറങ്ങളില്‍ ലഭ്യമാണ്. ട്രിപ്പിള്‍ ക്യാമറയില്‍ 13 മെഗാപിക്‌സല്‍ ആണ് പ്രൈമറി. രണ്ട് മെഗാപിക്‌സല്‍ വീതമാണ് ബാക്കിയുള്ള ക്യാമറകളുടെ ശേഷി.

അഞ്ച് മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. ഐ എസ് ഒ കണ്‍ട്രോള്‍, ഓട്ടോ ഫ്ളാഷ്, ഡിജിറ്റല്‍ സൂം, എച്ച് ഡി ആര്‍, എക്‌സ്‌പോഷര്‍ കൊംപണ്‍സേഷന്‍ തുടങ്ങിയവയുമുണ്ട്. 15 വാട്ട് അതിവേഗ ചാര്‍ജിംഗുമുണ്ട്.