Connect with us

Science

സൂര്യനില്‍ ഇരട്ട സ്‌ഫോടനങ്ങള്‍; ഭൂമിയെ ബാധിക്കുമെന്ന് ആശങ്ക

Published

|

Last Updated

ന്യൂയോര്‍ക്ക് | സൂര്യനില്‍ ഇരട്ട സ്‌ഫോടനങ്ങളുണ്ടായതായി നാസ. ഇതിനെ തുടര്‍ന്ന് നിരവധി ചെറു കഷണങ്ങളാണ് ബഹിരാകാശത്തേക്ക് തെറിച്ചുവീണത്. ഇത് ഭൂമിയെയും ബാധിക്കുമെന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞര്‍.

ജനുവരി രണ്ടിനാണ് സൂര്യന്റെ തെക്കന്‍ അര്‍ധ ഗോളത്തില്‍ പൊട്ടിത്തെറിയുണ്ടായത്. തെക്കന്‍ അര്‍ധ ഗോളത്തില്‍ സ്ഥിതി ചെയ്യുന്ന കാന്തശക്തിയുടെ വളയങ്ങള്‍ വല്ലാതെ ചലിക്കുന്നതും പൊട്ടിത്തെറിക്കുന്നതും ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതോടെ സി എം ഇ എന്നറിയപ്പെടുന്ന കൊറോണല്‍ മാസ്സ് ഇജക്ഷന്‍ ഭൂമിയുടെ നേര്‍ക്കുണ്ടായിട്ടുണ്ട്. സൂര്യന്റെ മൂര്‍ധാവില്‍ നിന്ന് പ്ലാസ്മയും കാന്തവലയവും വന്‍തോതില്‍ പുറന്തള്ളുന്നതാണ് സി എം ഇ.

ആദ്യത്തെ സി എം ഇ സാവധനാത്തിലായിരുന്നെങ്കില്‍ രണ്ടാമത്തേത് അതിവേഗത്തിലായിരുന്നു. ഇവ ഒറ്റ സി എം ഇ ആകാനുള്ള സാധ്യതയുമുണ്ട്. ജനുവരി ആറിന് ഈ സി എം ഇകള്‍ ഭൂമിയെ ഇടിക്കാനുള്ള സാധ്യതയുണ്ടെന്ന് നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (നോവ) മുന്നറിയിപ്പ് നല്‍കുന്നു.

Latest