National
രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍ ജല്ലിക്കട്ട് കാണാനെത്തും

ചെന്നൈ | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച തമിഴ്‌നാട് സന്ദര്‍ശിക്കും. പൊങ്കല്‍ ആഘോഷവേളയില്‍ സംസ്ഥാനത്തെത്തുന്ന രാഹുല്‍ ഗാന്ധി ജല്ലിക്കട്ട് കാണും.
കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് രാഹുല്‍ ജല്ലിക്കട്ട് കാണുക. മധുരയില്‍ സംഘടിപ്പിക്കുന്ന വിനോദമാണ് അദ്ദേഹം കാണാനെത്തുകയെന്ന് തമിഴ്‌നാട് പി സി സി അധ്യക്ഷന്‍ കെ എസ് അളഗിരി പറഞ്ഞു.
കര്‍ഷകരെയാണ് കാള പ്രതിനിധാനം ചെയ്യുന്നതെന്നും അവരുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----