Connect with us

Education

ജീ പരീക്ഷയില്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ആമസോണ്‍ അക്കാദമി ഇന്ത്യയില്‍ ആരംഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ആമസോണ്‍ അക്കാദമിക്ക് ഇന്ത്യയില്‍ തുടക്കമായി. ഐ ഐ ടി- ജീ പരീക്ഷക്ക് തയ്യാറെടുക്കുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഇതിന് തുടക്കമായത്. 2019 ഡിസംബറില്‍ ആരംഭിച്ച ജീ റെഡി ആപ്പിനെ റിബ്രാന്‍ഡ് ചെയ്യുന്നതായും പുതിയ പദ്ധതി.

ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളില്‍ ലൈവ് ലെക്ചറുകളും അസസ്‌മെന്റുകളും ലേണിംഗ് മെറ്റീരിയലുകളുമുണ്ടാകും. ഏതാനും മാസങ്ങളായി ആമസോണ്‍ അക്കാദമി കമ്പനി പരീക്ഷണം നടത്തുന്നുണ്ട്. രാജ്യത്തെ വിദഗ്ധ ഫാക്വല്‍റ്റിയാണ് ആപ്പിലെ ഉള്ളടക്കങ്ങള്‍ തയ്യാറാക്കിയത്.

ബിറ്റ്‌സാറ്റ്, വിടീ, എസ് ആര്‍ എം ജീ, മെറ്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പ്രയോജനപ്പെടും. 15,000 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി മോക്ക് ടെസ്റ്റുകളുമുണ്ടാകും. നിശ്ചിത ഇടവേളകളില്‍ ആള്‍ ഇന്ത്യാ മോക്ക് ടെസ്റ്റുകളും നടത്തും.

Latest