Connect with us

National

ഒരു എം എല്‍ എ കൂടി തൃണമൂലുമായി ഇടയുന്നു; പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ഒരു എം എല്‍ എ കൂടി തൃണമൂല്‍ കോണ്‍ഗ്രസുമായി ഇടയുന്നു. ഉത്തര്‍പാരയില്‍ നിന്നുള്ള എം എല്‍ എ പ്രബീര്‍ ഘോഷാല്‍ ആണ് വിമതസ്വരം ഉയര്‍ത്തുന്നത്. പാര്‍ട്ടിയുടെ രണ്ട് സ്ഥാനങ്ങളില്‍ നിന്ന് ഇദ്ദേഹം രാജിവെച്ചു.

നിയമസഭാംഗത്വം രാജിവെക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. തൃണമൂലിന്റെ ഹൂഗ്ലി ജില്ലാ കമ്മിറ്റിയംഗം, പാര്‍ട്ടി വക്താവ് എന്നീ സ്ഥാനങ്ങളാണ് അദ്ദേഹം രാജിവെച്ചത്. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയിലെ ഒരു സംഘം അനുവദിക്കുന്നില്ലെന്നും ഇതിനാലാണ് നിര്‍ബന്ധിതനായി ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെുടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. പാര്‍ട്ടിയിലെ ഉള്‍പ്പോര് കാരണമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലത്തില്‍ തൃണമൂല്‍ മോശം പ്രകടനം കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

Latest