Connect with us

National

വര്‍ഷം രണ്ടര ലക്ഷം പി എഫ് വിഹിതമായി അടക്കുന്നുണ്ടെങ്കില്‍ പലിശക്ക് നികുതി

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിവര്‍ഷം രണ്ടര ലക്ഷമോ അതിലധികമോ വിഹിതമായി പി എഫില്‍ അടക്കുന്നുണ്ടെങ്കില്‍ പലിശക്ക് നികുതി അടക്കേണ്ടി വരും. ഒരു സാമ്പത്തിക വര്‍ഷം രണ്ടര ലക്ഷം വിഹിതമായി അടച്ചെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ പലിശക്ക് നികുതിയിളവുണ്ടാകില്ല. ധനമന്ത്രി സീതാരാമന്റെ ബജറ്റ് പ്രഖ്യാപനമാണിത്.

വന്‍തോതില്‍ വരുമാനമുള്ളവരുടെ നികുതിയിളവ് യുക്തിസഹമാക്കാനാണ് ഈ പ്രഖ്യാപനമെന്ന് ധനമന്ത്രി പറഞ്ഞു. നിലവില്‍ പി എഫ് പലിശക്ക് ആദായ നികുതിയിളവുണ്ട്. സാധാരണ തൊഴിലാളിക്ക് ഇതുകാരണം പ്രശ്‌നമുണ്ടാകില്ല.

Latest