Covid19
കൊറോണവൈറസിന് രൂപമാറ്റം വന്ന് ആന്റിബോഡികളില്‍ നിന്ന് രക്ഷപ്പെടുന്നതെങ്ങനെയെന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍
കൊവിഡ്- 19ന് കാരണമായ നോവല്‍ കൊറോണവൈറസ് രൂപമാറ്റം വരുന്നതിന്റെ ചുരുളഴിച്ച് ശാസ്ത്രജ്ഞര്‍. ഇങ്ങനെ ജനിതക മാറ്റം വരിക വഴി രോഗപ്രതിരോധ സംവിധാനത്തിന്റെ ആന്റിബോഡികളില്‍ നിന്ന് രക്ഷപ്പെടാന്‍ വൈറസിന് സാധിക്കും. നിലവിലെ വാക്‌സിന്‍, ചികിത്സ എന്നിവയെ വൈറസ് മറികടക്കാനുള്ള സാധ്യതയിലേക്ക് വെളിച്ചം വീശുന്നതാണ് കണ്ടെത്തല്‍.
അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് നിര്‍ണായക പഠനം നടത്തിയത്. ജനിതക ശ്രേണിയുടെ ചില ഭാഗങ്ങളില്‍ പ്രത്യേക മായ്ച്ചുകളയലിന് കൊറോണവൈറസ് വിധേയമാകുന്നുണ്ട്. അതിനാല്‍ വൈറസിന്റെ സ്‌പൈക് പ്രോട്ടീന്റെ രൂപം കെട്ടിപ്പൂട്ടിവെക്കുന്ന അവസ്ഥയിലാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച സ്‌പൈക് പ്രോട്ടീന്റെ ഒന്നര ലക്ഷം ജനിതക ശ്രേണികള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്. സയന്‍സ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
---- facebook comment plugin here -----