Kerala
കത്വ പെണ്‍കുട്ടിയുടെ പിതാവിന് യൂത്ത് ലീഗ് അഞ്ച് ലക്ഷം നല്‍കിയില്ലെന്നതിന് തെളിവായി ബേങ്ക് വിശദാംശങ്ങള്‍
തിരുവനന്തപുരം | ജമ്മു കശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ട് വയസ്സുകാരിയുടെ പിതാവിന് യൂത്ത് ലീഗ് അഞ്ച് ലക്ഷം കൈമാറിയിട്ടില്ലെന്നതിന് തെളിവ് പുറത്തുവിട്ട് സ്വകാര്യ ചാനല്‍. പിതാവിന്റെ ജമ്മു കശ്മീരിലെ ബേങ്ക് അക്കൗണ്ട് വിവരങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. ഇതില്‍ കേരളത്തില്‍ നിന്ന് യൂത്ത് ലീഗ് പണം നല്‍കിയ രേഖകളൊന്നുമില്ല.
യൂത്ത് ലീഗിന്റെ കോഴിക്കോട്ടെ പഞ്ചാബ് ബേങ്കില്‍ നിന്ന് അഞ്ച് ലക്ഷം നല്‍കിയെന്നായിരുന്നു അവകാശവാദം. ഇതുസംബന്ധിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. 2018 മെയ് 16ാം തീയതി അഞ്ച് ലക്ഷം നല്‍കിയെന്നായിരുന്നു യൂത്ത് ലീഗ് അവകാശപ്പെട്ടത്.
എന്നാല്‍, 2018 ഏപ്രിലിനും 2020 ഫെബ്രുവരിക്കും ഇടയില്‍ ഇത്തരത്തില്‍ അഞ്ച് ലക്ഷം രൂപ യൂത്ത് ലീഗ് നല്‍കിയിട്ടില്ലെന്നാണ് കത്വ പെണ്‍കുട്ടിയുടെ പിതാവിന്റെ ബേങ്ക് വിശദാംശങ്ങള്‍ തെളിയിക്കുന്നതെന്നും സ്വകാര്യ ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഈ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ സ്വകാര്യ വ്യക്തിക്കാണ് കത്വ പിതാവിനുള്ള അഞ്ച് ലക്ഷം രൂപ നല്‍കിയതെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ പ്രതികരിച്ചു.