First Gear
കുറഞ്ഞ വിലയില്‍ വൈദ്യുത കാര്‍ നിര്‍മിക്കാനൊരുങ്ങി ടെസ്ല; ഇന്ത്യന്‍ വിപണിയിലുമെത്തും
ന്യൂയോര്‍ക്ക് | കുറഞ്ഞ വിലയില്‍ വൈദ്യുത വാഹനം നിര്‍മിക്കാനുള്ള പദ്ധതി സജീവമാക്കി ടെസ്ല. സ്വകാര്യ വൈദ്യുത കാര്‍ വിപണിയില്‍ പിടിമുറുക്കാനാണ് ടെസ്ല ലക്ഷ്യമിടുന്നത്. 25,000 ഡോളറിന് (18.29 ലക്ഷം രൂപ) വൈദ്യുത കാര്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.
ഈ വര്‍ഷം തന്നെ ഈ കാറിന്റെ നിര്‍മാണം പൂര്‍ത്തിയാകും. നിലവില്‍ ടെസ്ല ഇറക്കിയ വൈദ്യുത കാറുകളില്‍ വില കുറഞ്ഞത് മോഡല്‍ 3 ആണ്. ഈ മോഡല്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ചൈനയിലെ കമ്പനിയുടെ ആര്‍ ആന്‍ഡ് ഡി കേന്ദ്രം ഈ വര്‍ഷം യാഥാര്‍ഥ്യമാകുന്നതോടെ ഏഷ്യയിലെ പ്രധാന ഗവേഷണ കേന്ദ്രമായി ഇത് മാറും. ഇന്ത്യയില്‍ ബെംഗളൂരുവില്‍ പ്ലാന്റ് നിര്‍മിക്കാന്‍ ടെസ്ല പദ്ധതിയിടുന്നുണ്ട്.
---- facebook comment plugin here -----